നേപ്പാൾ - മനുഷ്യ മനസ്സുകളെ മരവിപ്പിച്ച ഭൂകമ്പത്തിന്റെ ബാക്കിപത്രം
2015 ഏപ്രിൽ 25 ലെ സുപ്രഭാതം.
അന്നും സാധാരണയിൽ കവിഞ്ഞ പ്രകൃതി സൗന്ദര്യം
സൗന്ദര്യാസ്വാദകരായ വിനോദ സഞ്ചാരികൾക്ക് നിർല്ലോഭം നല്കാനായി നേപ്പാൾ സുന്ദരി
ആലസ്യത്തോടെ തന്നെയാണ് ഉണർന്നെഴുന്നേറ്റത്.
എല്ലാം സാധാരണപോലെ തന്നെ. എവിടെയും യാതൊരു പ്രത്യേകതകളും ഉണ്ടായിരുന്നില്ല.
അതെ- അന്നു തന്നെയാണാണത് കേട്ടത് അഥവാ അത് സംഭവിച്ചത്. സമയം രാവിലെ 11-41 മണി. നേപ്പാളിൽ ശക്തമായ ഭൂകമ്പം ഉണ്ടായി!
അതെ- അന്നു തന്നെയാണാണത് കേട്ടത് അഥവാ അത് സംഭവിച്ചത്. സമയം രാവിലെ 11-41 മണി. നേപ്പാളിൽ ശക്തമായ ഭൂകമ്പം ഉണ്ടായി!
നേപ്പാളിനെയും ഇന്ത്യയെയും
പിടിച്ചുകുലുക്കിയ, റിക്ടർ സ്കെയിലിൽ 7.9 രേഖപ്പെടുത്തിയ ഭൂകമ്പത്തിലും തൂടർ
ചലനങ്ങളിലും തല്ഫലമായുണ്ടായ അതിവൃഷ്ടിയിലും നേപ്പാളിൽ 12000 ൽപരം മനുഷ്യർ
മരണത്തിനു കീഴടങ്ങി. ഇന്ത്യയിലും ധാരാളം പേരുടെ മരണത്തിനിടയാക്കി ആ ഭൂകമ്പം.
കെട്ടിടങ്ങളുടെയും ചരിത്ര സ്മാരകങ്ങളുടെയും സ്ഥാനത്ത് കല്ക്കൂമ്പാരങ്ങൾ മാത്രം അവശേഷിപ്പിച്ച് താണ്ഡവമാടിയ മരണ ദുർദ്ദേവത ചവുട്ടിത്തകർത്തത് ആയിരമായിരം സ്വപ്നങ്ങൾ, നൂറുകണക്കിന് തലമുറകളുടെ അദ്ധ്വാനഫലങ്ങൾ, വർത്തമാന നേപ്പാളിന്റെ ഭാവി - എല്ലാം ഏതാനും സെക്കന്റുകൾക്കുള്ളിൽ തകർന്നു കഴിഞ്ഞു. നേപ്പാളിനൊപ്പം ഭാരതത്തെയും ഭൂകമ്പം ദുഃഖത്തിലാഴ്ത്തി. ഏതാനും മലയാളികളും മരണവക്ത്രത്തിൽ അകപ്പെട്ടു.

ഇപ്പോഴും നേപ്പാളിൽ
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആയിരങ്ങൾ- മരിച്ചും ജീവനോടെയും- കുടുങ്ങി ക്കിടക്കുന്നുണ്ടത്രെ.
എത്ര ഭയാനകം. ചിന്തിക്കാൻ പോലും പറ്റാത്തകാര്യം.
ഭൂകമ്പവും അതിവൃഷ്ടിയും തണുപ്പും
രക്ഷാ പ്രവർത്തനങ്ങൾ അസാദ്ധ്യമാക്കിയിരിക്കുന്നു. ഭക്ഷണം, വസ്ത്രം, പാർപ്പിടം
എവയൊന്നുമില്ലാത കേഴുന്ന ഒരു ജനതയെ സഹായിക്കേണ്ടത് നമ്മുടെ കടമയല്ലേ? സഹായഹസ്തവുമായി
മുന്നോട്ടു വരൂ സുമനസ്സുകളേ. നേപ്പാൾ ദുരന്തത്തിൽ നാം അനുശോചനം രേഖപ്പെടുത്തിയാൽ
മാത്രം പോര. അവര സഹായിക്കാൻ കെ.എസ്.എസ്.പി.യു. അംഗങ്ങൾ മുന്നോട്ട് വരണം. സഖാക്കളെ
വരൂ, നമ്മുടെ സഹോദരങ്ങളെ സ്വമനസ്സാലെ നിർല്ലോഭം സഹായിക്കൂ.
No comments:
Post a Comment