WELCOME

കെ. എസ്.എസ്.പി.യു. ന്റെ വെബ്സൈറ്റിലേക്ക് സ്വാഗതം WELCOME TO THE WEBSITE OF K. S. S. P. U.

NEWS

News... ജില്ലാ കൗൺസിൽ യോഗം ഗുരുവായൂരിൽ.

Saturday, 23 May 2015

KSSPU NEWS


 

KSSPU NEWS

EXPIRED


ടി.വി. ഇട്ടൂത്രൻ വാര്യർ മാസ്റ്റർ (78) അന്തരിച്ചു. 
 
കെ. എസ്. എസ്. പി. യു.
വരന്തരപ്പിള്ളി യൂണിറ്റിലെ അംഗമായ
ടി.വി. ഇട്ടൂത്രൻ മാഷ്
വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ നിര്യാതനായി. വരന്തരപ്പിള്ളി അസ്സംഷൻ ഹൈസ്കൂളിലെ
പ്രഗത്ഭനായ മലയാളം അദ്ധ്യാപകനായിരുന്നു ഇട്ടുത്രൻ മാഷ്.
മാഷിന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു. 
 
 
 ആദരാഞ്ജലികൾ 

EXPIRED

അന്തരിച്ചു
കണക്കാപ്പറമ്പിൽ ഭാസ്കരൻ മേനോൻ (84)
വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ നിര്യാതനായി.
കെ. എസ്.എസ്.പി.യു. അളഗപ്പനഗർ യൂണിറ്റ് അംഗമാണ്‌
ശ്രീ ഭാസ്കരൻ മേനോൻ.
 മേനോന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു.



ആദരാഞ്ജലികൾ 

Sunday, 3 May 2015

Nepal earth quake


നേപ്പാൾ - മനുഷ്യ മനസ്സുകളെ മരവിപ്പിച്ച ഭൂകമ്പത്തിന്റെ ബാക്കിപത്രം   

2015 ഏപ്രിൽ 25 ലെ സുപ്രഭാതം.

അന്നും സാധാരണയിൽ കവിഞ്ഞ പ്രകൃതി സൗന്ദര്യം സൗന്ദര്യാസ്വാദകരായ വിനോദ സഞ്ചാരികൾക്ക് നിർല്ലോഭം നല്കാനായി നേപ്പാൾ സുന്ദരി ആലസ്യത്തോടെ തന്നെയാണ്‌  ഉണർന്നെഴുന്നേറ്റത്. എല്ലാം സാധാരണപോലെ തന്നെ. എവിടെയും യാതൊരു പ്രത്യേകതകളും ഉണ്ടായിരുന്നില്ല.
അതെ- അന്നു തന്നെയാണാണത് കേട്ടത് അഥവാ അത് സംഭവിച്ചത്. സമയം രാവിലെ 11-41 മണി. നേപ്പാളിൽ ശക്തമായ ഭൂകമ്പം ഉണ്ടായി! 
 

നേപ്പാളിനെയും ഇന്ത്യയെയും പിടിച്ചുകുലുക്കിയ, റിക്ടർ സ്കെയിലിൽ 7.9 രേഖപ്പെടുത്തിയ ഭൂകമ്പത്തിലും തൂടർ ചലനങ്ങളിലും തല്ഫലമായുണ്ടായ അതിവൃഷ്ടിയിലും നേപ്പാളിൽ 12000 ൽപരം മനുഷ്യർ മരണത്തിനു കീഴടങ്ങി. ഇന്ത്യയിലും ധാരാളം പേരുടെ മരണത്തിനിടയാക്കി ആ ഭൂകമ്പം.
കെട്ടിടങ്ങളുടെയും ചരിത്ര സ്മാരകങ്ങളുടെയും സ്ഥാനത്ത് കല്ക്കൂമ്പാരങ്ങൾ മാത്രം അവശേഷിപ്പിച്ച് താണ്ഡവമാടിയ മരണ ദുർദ്ദേവത ചവുട്ടിത്തകർത്തത് ആയിരമായിരം സ്വപ്നങ്ങൾ, നൂറുകണക്കിന്‌ തലമുറകളുടെ അദ്ധ്വാനഫലങ്ങൾ, വർത്തമാന നേപ്പാളിന്റെ ഭാവി - എല്ലാം ഏതാനും സെക്കന്റുകൾക്കുള്ളിൽ തകർന്നു കഴിഞ്ഞു. നേപ്പാളിനൊപ്പം ഭാരതത്തെയും ഭൂകമ്പം ദുഃഖത്തിലാഴ്ത്തി. ഏതാനും മലയാളികളും മരണവക്ത്രത്തിൽ അകപ്പെട്ടു. 
 
 
ഇപ്പോഴും നേപ്പാളിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആയിരങ്ങൾ- മരിച്ചും ജീവനോടെയും- കുടുങ്ങി ക്കിടക്കുന്നുണ്ടത്രെ. എത്ര ഭയാനകം. ചിന്തിക്കാൻ പോലും പറ്റാത്തകാര്യം.
 
 
ഭൂകമ്പവും അതിവൃഷ്ടിയും തണുപ്പും രക്ഷാ പ്രവർത്തനങ്ങൾ അസാദ്ധ്യമാക്കിയിരിക്കുന്നു. ഭക്ഷണം, വസ്ത്രം, പാർപ്പിടം എവയൊന്നുമില്ലാത കേഴുന്ന ഒരു ജനതയെ സഹായിക്കേണ്ടത് നമ്മുടെ കടമയല്ലേ? സഹായഹസ്തവുമായി മുന്നോട്ടു വരൂ സുമനസ്സുകളേ. നേപ്പാൾ ദുരന്തത്തിൽ നാം അനുശോചനം രേഖപ്പെടുത്തിയാൽ മാത്രം പോര. അവര സഹായിക്കാൻ കെ.എസ്.എസ്.പി.യു. അംഗങ്ങൾ മുന്നോട്ട് വരണം. സഖാക്കളെ വരൂ, നമ്മുടെ സഹോദരങ്ങളെ സ്വമനസ്സാലെ നിർല്ലോഭം സഹായിക്കൂ.  

SCENES FROM THRISSUR DISTRICT CONVENTION (23 rd)








KSSPU - OUR SECRETARIES


KSSPU - OUR SECRETARIES

No.

BLOCK / UNIT

NAME & ADDRESS

PHOTO

PHONE

01

KODAKARA BLOCK

K.M. SIVARAAN

KODAKKATIL HOUSE

P.O. KODAKARA

 

9847687339

02

ALAGAPPANAGAR

P. SIVADAS MASTER

PAZHAMPILLY HOUSE

MANNAMPETTA

P.O. VARAKKARA - 680302

 

9495655019

03

KODAKARA

T.P. VARGHESE

THOTYAN HOUSE

P.O. MANAKKULANGARA

PIN - 680684

 

0480 - 2721990

04

MATTATHUR

V.M. KUNJUMARAKKAR

VALIYAKATH HOUSE

P.O. PADI

PIN - 680699

 

9946146996

05

NENMANIKKARA

K.N. GOPALAKRISHNAN

KOVATH HOUSE

 CHERUVAL

P.O. PAZHAYI - 680301

 

9446443610

06

PUDUKAD

K.O. PORINCHU

KACHARAKKAL HOUSE

P.O. PUDUKAD

PIN - 680301

 

9961252555

07

THRIKKUR

RAMAKRISHNAN

KOLLERY HOUSE

ALENGAD

P.O. MUTTITTHADI - 680317

 

9846569911

08

VARANDARAPPILLY

T. RAJASEKHARAN

THEKKOOT HOUSE

P.O. VARANDARAPPILLY

PIN - 680303

 

9446228897

 

Mr. K. P. GEORGE

 Mr. K. P. GEORGE MASTER

 
Mr. K. P. GEORGE MASTER IS ELECTED AS OUR NEW TREASURER. HE IS A RETIRED HEADMASTER WITH GLORIOUS SERVICE HISTORY. WE KSSPU MEMBERS OF ALAGAPPANAGAR UNIT SICRELY CONGRATULATES YOU MASTERJI. BEST WISHES!
 

നാനിക്കുട്ടിമാരസ്യാർക്ക് ആദരാഞ്ജലികൾ


ആദരാഞ്ജലികൾ

കെ. എസ്. എസ്. പി. യു. അംഗമായ, പൂക്കോട് കേളിപ്പറമ്പത്ത് മാരാത്ത് നാനിക്കുട്ടി എന്ന നാരായണി മാരസ്യാർ (95 വയസ്സ്‌)  2015 ഏപ്രിൽ 22 ബുധനാഴ്ച ഉച്ചതിരിഞ്ഞ്‌ 12-30ന്‌  വാർദ്ധക്യ സഹജമായ രോഗങ്ങളാൽ നിര്യാതയായി. ശവസംസ്കാരം കുടുംബ വളപ്പിൽ മതാചാര പ്രകാരം നടത്തി. ഫാമിലി പെൻഷണർ എന്ന നിലയിൽ പരേത 2002 മുതൽ കെ. എസ്. എസ്. പി. യു. അംഗമായിരുന്നു.

പോലീസ് വകുപ്പിൽ നിന്നും വിരമിച്ച മാക്കോത്ത് മാരാത്ത് നാരായണൻ മാരാരുടെ ഭാര്യയാണ്‌ നാനിക്കുട്ടി. പരേതനായ ചന്ദ്രശേഖരൻ, പാർവ്വതി (അവിവാഹിത), ശങ്കരൻകുട്ടി, ഗിരിജ, തങ്കം, ഏഷ്യാഡ് ശശി എന്നറിയപ്പെടുന്ന ശശിധരൻ എന്നിവർ മക്കളാണ്‌. സരോജിനി, വിജയം, തങ്കപ്പൻ, രാമൻകുട്ടി, സതീദേവി എന്നിവർ മരുമക്കളുമാണ്‌. 

കെ. എസ്. എസ്. പി. യു. നാനിക്കുട്ടി മാരസ്യാരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകകയും പുഷ്പചക്രം സമർപ്പിക്കുകയും ചെയ്തു. സെക്രട്ടറി പി. ശിവദാസ് മാസ്റ്റർ, ട്രഷറർ കെ. പി. ജോർജ്ജ് മാസ്റ്റർ, മുൻ സെക്രട്ടറി പി.കെ. വാസു എന്നിവർ പരേതയുടെ ഭവനം സന്ദർശിച്ച് കുടുംബാംഗങ്ങളെ യൂണിയന്റെ അനുശോചനം അറിയിച്ചു.

സമാശ്വാസനിധിയിൽ നിന്നുള്ള തുക മക്കൾക്കു കൈമാറി. അവിവാഹിതയായ മകൾ പാർവ്വതിക്കു ഫാമിലി പെൻഷൻ ലഭിക്കുവാൻ ചെയ്യേണ്ട കാര്യങ്ങൾ വിശദമാക്കുകയും ചെയ്തിട്ടുണ്ട്.  

പരേതയുടെ ആത്മാവിന്‌ നിത്യശാന്തി നേർന്നുകൊള്ളുന്നു.