കെ. എസ്.എസ്.പി.യു. മുന്നോട്ടു വെച്ച ആവശ്യങ്ങളും ഏറ്റെടുത്ത പ്രക്ഷോപങ്ങളും
2014 ജൂലായ് 1 മുതൽ നടപ്പാക്കേണ്ടിയിരുന്ന പെൻഷൻ പരിഷ്കരണം ഇനിയും ചർച്ചപോലും ചെയ്തിട്ടില്ല. 2013 നവമ്പർ മാസത്തിൽ നിയമിക്കപ്പെട്ട ശമ്പള കമ്മീഷന്റെ പരിശോധനാ വിഷയങ്ങൾ നിശ്ചയിച്ച് ഉത്തരവായത് മൂന്നില്പരം മാസങ്ങൾക്കു ശേഷം മാത്രമാണ്. ആറു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടിയിരുന്ന കമ്മീഷന്റെ കാലാവുധി 2015 ജൂൺ വരെ വീണ്ടും നീട്ടിക്കൊടുത്തിരിക്കുകയാണ്. പത്താം ശമ്പള കമ്മിഷന്റെ പരിഗണനക്കായി പെൻഷൻ പരിഷ്കരണ നിർദ്ദേശങ്ങൾ സമർപ്പിച്ച് സംസ്ഥാന നേതൃത്വം ചർച്ചക്കായി ഊഴം കാത്തിരിക്കുന്നു. പതിനാറു മാസങ്ങൾ പിന്നിട്ടിട്ടും സർവ്വീസ് പെൻഷൻ സംഘടനയേയൊ നേതൃത്വത്തേയൊ ഇതു വരെ ചർച്ചക്കു പോലും ക്ഷണിക്കുവാൻ തയ്യാറായിട്ടില്ല.
കടപ്പാട്: ദി ഹിന്ദു
ഇക്കാര്യങ്ങൾ ഉയർത്തിക്കാട്ടി 26 - 08 - 2014 ൽ നാം തൃശ്ശൂർ കളക്ട്രേറ്റിലേക്ക് മാർച്ചു നടത്തുകയും കളക്ട്രേറ്റിനു മുന്നിൽ ധർണ സംഘടിപ്പിക്കുകയും ചെയ്തു. സർവ്വീസ് പെൻഷൻകാരുടെ സജീവ പങ്കാളിത്തം മാർച്ചിലും ധർണയിലും പ്രകടമായിരുന്നു. ഇതുപോലെ മറ്റു ജില്ലാ ആസ്ഥാനങ്ങളിലും സംസ്ഥാന തലസ്ഥാനത്തും മാർച്ചും ധർണയും നടത്തിയിരുന്നുവല്ലൊ. നിയമസഭയ്ക്കു മുന്നിൽ 90 കഴിഞ്ഞ വന്ദ്യ വയോധികൻ നടത്തിയ ധർണയും സമരവും മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ കാര്യം ഓർക്കുന്നുണ്ടോ? നാം സർവ്വീസ് പെൻഷൻകാർ ഉണർന്നു പ്രവർത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സ്റ്റാറ്റ്യൂട്ടറി പെൻഷൻ സംരക്ഷിക്കുക നമ്മുടെ കടമയും ആവശ്യവുമാണ്. കാലാനുസൃതമായ പരിഷ്കരണങ്ങൾ വഴി പെൻഷൻ വർദ്ധനയും മറ്റു ആനുകൂല്യങ്ങളും നേടിയെടുക്കുവാൻ നിരന്തര പോരാട്ടം അനിവാര്യമാണ്. കരയുന്ന കുഞ്ഞിനേ പാൽ ലഭിക്കൂ എന്ന ആപ്തവാക്യം ഓർമ്മിക്കുക. (അവലംബവും കടപ്പാടും: കൊടകര ബ്ലോക്ക് വാർഷിക സമ്മേളന റിപ്പോർട്ട്)
വയോജനങ്ങൾക്കും സ്ത്രീകൾക്കും എതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുക. (തുടർന്നു വായിക്കുക)
ജീവൻ രക്ഷാ ഔഷധങ്ങളുടെ വില നിയന്ത്രിക്കുക.
(തുടർന്നു വായിക്കുക)
വയോജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുക.
(തുടർന്നു വായിക്കുക)
ഭക്ഷ്യ വസ്തുക്കളുടെയും മറ്റു അവശ്യ വസ്തുക്കളുടെയും വില വർദ്ധന തടയുക. (തുടർന്നു വായിക്കുക)
സർക്കാർ ക്ഷേമ പ്രവർത്തനങ്ങളിൽ നിന്നും പിൻവലിയാതിരിക്കുക
പെൻഷൻ കാരുടെ ഉത്സവ ബത്ത വർദ്ധിപ്പിക്കുക. (തുടർന്നു വായിക്കുക)
ഇടക്കാല ആശ്വാസം അനുവദിക്കുക. (തുടർന്നു വായിക്കുക)
ആരോഗ്യ ബത്തയും ചികിത്സാ സൗകര്യങ്ങളും വർദ്ധിപ്പിക്കുക. (തുടർന്നു വായിക്കുക)
പെൻഷൻ കാരുടെ കഴിവും അനുഭവ സമ്പത്തും സർക്കാർ പ്രയോജനപ്പെടുത്തുക. (തുടർന്നു വായിക്കുക)
ജീവൻ രക്ഷാ ഔഷധങ്ങളുടെ വില നിയന്ത്രിക്കുക.
ആരോഗ്യ സുരക്ഷ ഗുരുതരമായ ഭീഷണി നേരിടുന്ന ഒരു കാലഘട്ടത്തത്തിലൂടെയാണ്
ഭാരതം, പ്രത്യേകിച്ച് കേരളം ഇന്ന് കടന്നു പോകുന്നത്. രോഗനിർണ്ണയവും ചികിത്സയും വൻ
ലാഭം നേടിത്തരുന്ന കച്ചവടമാക്കി മാറ്റിയ മാഫിയകളാൽ നിയന്ത്രിക്കപ്പെടുന്ന ഒരു
മേഖലയാണ് ഇന്ന് ആരോഗ്യ പരിപാലന രംഗം.
സർക്കാർ ഈ മേഖലയിലെ ക്ഷേമപ്രവർത്തനങ്ങളിൽ നിന്നും പിൻവാങ്ങിയതോടെ, സ്വകാര്യ
ഏജൻസികളുടെ കടന്നുകയറ്റത്തോടെ ആരോഗ്യ പരിപാലനം ഒരു വൻ വ്യവസായമായി മാറിക്കഴിഞ്ഞു.
വ്യവസായത്തിൽ ലാഭം എങ്ങനെ വർദ്ധിപ്പിക്കാം എന്ന ചിന്തയായിരിക്കും മുമ്പെ
നില്ക്കുക. അവിടെ മാനുഷിക മൂല്യങ്ങളോ മനസാക്ഷിയോ ഒന്നും തന്നെ എത്തിനോക്കാറില്ല.
ഭാരതത്തിന്റെ ഭരണഘടന അനുസരിച്ച് ജീവിക്കാനുള്ള അവകാശം ഏതൊരു പൗരനും ഉള്ളതാണ്, അതിനു വേണ്ട പ്രാഥമിക സൗകര്യങ്ങൾ പ്രദാനം ചെയ്യേണ്ടത് രാജ്യം ഭരിക്കുന്ന സർക്കാരാണ്. ശുദ്ധ ജലം, മലിനപ്പെടാത്ത വായു, ആവശ്യമായ പോഷകാഹാരം, ചെറുതായാലും സുരക്ഷിതമായ പാർപ്പിടം, വിദ്യാഭ്യാസ സൗകര്യങ്ങൾ, ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ, വിനോദോപാധികൾ എന്നു തുടങ്ങി നിരവധി കാര്യങ്ങൾ സർക്കാരുകൾ ജനങ്ങൾക്കായി ക്ഷേമ പ്രവർത്തനങ്ങൾ വഴി ഒരുക്കേണ്ടതുണ്ട്. ഇത്തരം സേവന മേഖലകളിൽ നിന്നും പിന്മാറി, അത്തരം സൗകര്യങ്ങൾ ജനങ്ങൾക്കു നിഷേധിക്കുന്നത് അഭികാമ്യമല്ല.

ആധുനിക കാലഘട്ടത്തിന്റെ തീരാശാപങ്ങളായ പരിസര മലിനീകരണവും അതു വഴിയുള്ള പുതിയ
പുതിയ മാരക, മാറാ രോഗങ്ങളുടെ രംഗപ്രവേശവും സ്ഥിതി കൂടുതൾ വഷളാക്കുന്നു.
മരുന്നുകൾക്കു വഴങ്ങാത്ത മാറാരോഗങ്ങൾ, മരുന്നു വാങ്ങാൻ കഴിവില്ലാത്ത മാനവർ, ഇവരെ
ചൂഷണം ചെയ്യാനെത്തുന്ന ലാഭക്കണ്ണുള്ള മരുന്നുല്പാദകരും വിതരണക്കാരും;പോരേ പൂരം.
മാറാരോഗങ്ങൾ പടർന്നു പിടിച്ച്, ഭാരതമൊരു ദുരന്ത ഭൂമിയായി മാറുവാൻ ഈ സാഹചര്യങ്ങൾ
ധാരാളം മതിയാകും.
ഇത്തരം പ്രശ്നങ്ങൾ കൂടുതൽ വഷളാക്കാതെ, ആവശ്യമായ സന്ദർഭങ്ങളിൽ ഗുണാത്മകമായി ഇടപെടാനുള്ള ധാർമ്മികമായ ഉത്തരവാദിത്തം സർക്കാരിന്റേതാ ണ്.
മാറാരോഗങ്ങൾ ഏതാനും മനുഷ്യജീവികളെ ഈ ഭൂമുഖത്തു നിന്നും തുടച്ചു മാട്ടുക മാത്രമല്ല ചെയ്യുന്നത്. അത് നമ്മുടെ രാജ്യത്തിന്റെ അദ്ധ്വാനശേഷിയെ, മാനവ വിഭവ ശേഷിയെ മുരടിപ്പിക്കുകയൊ ഇല്ലാതാക്കുകയൊ ചെയ്യുന്നു.

(തുടരും)
(തുടർന്നു വായിക്കുക)
വയോജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുക.
(തുടർന്നു വായിക്കുക)
ഭക്ഷ്യ വസ്തുക്കളുടെയും മറ്റു അവശ്യ വസ്തുക്കളുടെയും വില വർദ്ധന തടയുക. (തുടർന്നു വായിക്കുക)
സർക്കാർ ക്ഷേമ പ്രവർത്തനങ്ങളിൽ നിന്നും പിൻവലിയാതിരിക്കുക
പെൻഷൻ കാരുടെ ഉത്സവ ബത്ത വർദ്ധിപ്പിക്കുക. (തുടർന്നു വായിക്കുക)
ഇടക്കാല ആശ്വാസം അനുവദിക്കുക. (തുടർന്നു വായിക്കുക)
ആരോഗ്യ ബത്തയും ചികിത്സാ സൗകര്യങ്ങളും വർദ്ധിപ്പിക്കുക. (തുടർന്നു വായിക്കുക)
പെൻഷൻ കാരുടെ കഴിവും അനുഭവ സമ്പത്തും സർക്കാർ പ്രയോജനപ്പെടുത്തുക. (തുടർന്നു വായിക്കുക)
No comments:
Post a Comment