WELCOME

കെ. എസ്.എസ്.പി.യു. ന്റെ വെബ്സൈറ്റിലേക്ക് സ്വാഗതം WELCOME TO THE WEBSITE OF K. S. S. P. U.

NEWS

News... ജില്ലാ കൗൺസിൽ യോഗം ഗുരുവായൂരിൽ.

Thursday, 25 June 2015

1


2


3


നാണു നായരെ അനുസ്മരിച്ചു


നാണു നായരെ അനുസ്മരിച്ചു
 
കെ.എസ്‌.എസ്പി.യു. അളഗപ്പനഗർ യൂണിറ്റ്‌ അംഗമായ വട്ടണാത്ര വിളക്കത്ര വീട്ടിൽ ശ്രീ  നാണു നായർ (93 വയസ്സ്‌) 2015 ജൂൺ 15 ന്‌ നിര്യാതനായി.വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ വട്ടണാത്രയിലുള്ള സ്വവസതിയിൽ കിടപ്പിലായിരുന്നു ശ്രീ നാണു നായർ. സംസ്കാര ചടങ്ങുകൾ 2015 ജൂൺ 16 ഉച്ചതിരിഞ്ഞ്‌ ഒരു മണിക്ക്‌ വീട്ടു വളപ്പിൽ നടത്തി. 
1922 ലാണ്‌ നാണു നായർ ജനിച്ചത്. 1950 ൽ വിവാഹിതനായി.  പരേതയായ മീനാക്ഷി അമ്മയാണ്‌ ഭാര്യ. ശിവശങ്കരൻ(റിട്ട.ഡി.എസ്‌.ഒ), ശാന്തകുമാരി (റിട്ട. മെഡിക്കൽ കോളേജ് ജീവനക്കാരി), പങ്കജാക്ഷൻ (വൈദ്യരത്നം), സുധാകരൻ (സെക്രട്ടറി, കാലടി പഞ്ചായത്ത്), വൽസല, സരസ്വതി, രാധാകൃഷണൻ (കെ.എസ്.ഇ.ബി.) എന്നിവർ മക്കളാണ്‌. ശിവനന്ദ, നാരായണങ്കുട്ടി, രാജേശ്വരി, ലത, രവീന്ദ്രൻ, ശിവൻ, ജിനി, എന്നിവരാണ്‌ മരുമക്കൾ.  
1943ൽ തൃശ്ശിവപേരൂർ മിനിസിപ്പാലിറ്റിയിൽ ജലവിതരണ വിഭാഗത്തിൽ ജീവനക്കാരനായി. 34 വർഷത്തെ നിസ്തുലമായ സേവനത്തിനു ശേഷം വാട്ടർ വർക്സ് ഓവർസിയർ തസ്തികയിലിരിക്കെ യാണ്‌ ശ്രീ നാണു നായർ 1977ൽ സർവ്വീസിൽ നിന്നും വിരമിച്ചത്. തുടർന്ന് വട്ടണാത്രയുടെ സാമൂഹ്യ കാര്യങ്ങളിൽ തന്റേതായ സംഭാവനകൾ നൽകി വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.
1977 മുതൽ നാണുനായർ അളഗപ്പനഗർ പഞ്ചായത്ത്‌ കെ. എസ്‌. എസ്‌. പി. യു. യൂണിറ്റിലെ സജീവ പ്രവർത്തകനായിരുന്നു.
കെ. എസ്‌. എസ്‌. പി. യു. അളഗപ്പനഗർ ശ്രീ നാണു നായരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ സേവനങ്ങൾ അനുസ്മരിക്കുകയും ചെയ്തു. സെക്രട്ടറി പി. ശിവദാസ് മാസ്റ്റർ, പ്രസിഡന്റ് കെ. എസ് രാമചന്ദ്രൻ, ട്രഷറർ കെ. പി. ജോർജ്ജ് മാസ്റ്റർ, വൈസ് പ്രസിഡന്റ് കെ. സുകുമാരൻ, ജോയിന്റ് സെക്രട്ടറി ശ്രീമതി ബേബി തോമസ്, ബ്ളോക്ക് പ്രസിഡന്റ് ശ്രീമതി എം. കെ. ശാന്തകുമാരി ടീച്ചർ, മുൻ സെക്രട്ടറി പി. കെ. വാസു, മുതിർന്ന അംഗം ശ്രീ കെ. പരമേശ്വരൻ മാസ്റ്റർ എന്നിവർ പരേതന്റെ ഭവനം സന്ദർശിച്ച് കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയുണ്ടായി. തദ്ദേശീയരായ അനേകങ്ങൾ നാണുനായാരുടെ അന്ത്യകർമ്മങ്ങളിൽ സന്നിഹിതരായി അന്ത്യാഞ്ജലികൾഅർപ്പിച്ചു. 
നാണു നായർക്ക് ആദരാഞ്ജലികൾ
 

V. M. KUNJUMARAKKAR - SECRETARY, KSSPU, MATTATHUR UNIT



V. M. KUNJUMARAKKAR - SECRETARY, KSSPU, MATTATHUR UNIT