WELCOME
Tuesday, 7 July 2015
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ അളഗപ്പനഗർ യൂണിറ്റ് കൺവെൻഷൻ
കേരള സ്റ്റേറ്റ്
സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ അളഗപ്പനഗർ യൂണിറ്റ് കൺവെൻഷൻ
അളഗപ്പനഗർ യൂണിറ്റ് കൺവെൻഷൻ 2015 ജൂലൈ 7
ചൊവ്വ രാവിലെ 9-30ന് വെണ്ടോർ മഞ്ഞളീസ് ഓഡിറ്റോറിയത്തിൽ വെച്ച് ബഹു: കൊടകര
ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി. എസ്. ജോഷി ഉദ്ഘാടനം ചെയ്തു.
യൂണിറ്റ്
പ്രസിഡന്റ് ശ്രീ കെ. എസ്. രാമചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു.
ലീല ടീച്ചറുടെ
കർണ്ണാനന്ദകരമായ പ്രാർത്ഥനാ ഗാനത്തോടെയാണ് യോഗം ആരംഭിച്ചത്. സെക്രട്ടറി പി. ശിവദാസ്
മാസ്റ്റർ സ്വാഗതം ആശംസിച്ചു.
നാനിക്കുട്ടി മാരസ്യാർ, കെ. ഭാസ്കരൻ മേനോൻ,
വി. നാണു നായർ എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ശ്രീ കെ.
സുകുമാരനാണ് അനുശോചന പ്രമേയം അവതരിപ്പിച്ചത്.
പ്രശസ്ത വിജയം കരസ്ഥമാക്കിയ
വിദ്യാർത്ഥികൾക്ക് ട്രോഫിയും കാഷവാർഡും നല്കി അളഗപ്പനഗർ ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് ശ്രീമതി കെ. രാജേശ്വരി അനുമോദിച്ചു.
പെൻഷൻകാരുടെ കാലിക പ്രശ്നങ്ങളെക്കുറിച്ച് കെ.എസ്. എസ്. പി. യു. ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ ജോയ് മണ്ടകത്ത് പ്രഭാഷണം നടത്തി.
കെ. എസ്. എസ്. പി. യു. അളഗപ്പനഗർ യൂണിറ്റിൽ
പുതിയതായി ചേർന്ന അംഗങ്ങൾക്ക് അംഗത്വ വിതരണം നല്കുന്ന ചടങ്ങായിരുന്നു പിന്നീട്
നടന്നത്.
നവാഗതരെ കൊടകര ബ്ലോക്ക് കെ. എസ്. എസ്. പി. യു. പ്രസിഡന്റ് ശ്രീമതി എം. കെ. ശാന്തകുമാരി ടീച്ചർ പൂച്ചെണ്ടു നല്കി സ്വീകരിച്ചു.
പ്രശസ്തവിജയം കൈവരിച്ച വിദ്യാർത്ഥികളെയും, പെൻഷൻ കുടുംബത്തിലെ നവാഗതരെയും, പെൻഷൻകാരുടെ ക്ഷേമകാര്യങ്ങളിൽ ഗുണാത്മകമായ പ്രവർത്തനം കാഴ്ചവെക്കുന്ന അളഗപ്പനഗർ യൂണിറ്റിനും ആശംസകൾ നേർന്നുകൊണ്ട് ശ്രീമതി സി. എ. മേരി ടീച്ചർ ( കൊടകര ബ്ളോക്ക് പഞ്ചായത്ത് അംഗം), ശ്രീ പി. വി. ചാക്കുണ്ണി (കെ.എസ്. എസ്. പി. യു. ജില്ലാ അംഗം), ശ്രീ പി. എസ്. ഗിരിജാവല്ലഭൻ (കെ.എസ്.എസ്.പി.യു. കൊടകര ബ്ളോക്ക് വൈസ് പ്രസിഡന്റ്) എന്നിവർ സംസാരിച്ചു.
പെൻഷൻ കുടുംബത്തിലെ അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. ശ്രീ ഇ. വി. ലോനപ്പൻ മാസ്റ്റർ. ശ്രീ എം. ഡി. ജോർജ്ജ്, ശ്രീ എം. ഐ. ലോനപ്പൻ മാസ്റ്റർ എന്നിവരുടെ ഗാനങ്ങൾ സദസ്യരെ ആനന്ദത്തിലാറാടിച്ചു.
യോഗത്തിൽ ട്രഷറർ ശ്രീ കെ. പി. ജോർജ്ജ് മാസ്റ്റർ നന്ദി പറഞ്ഞു.
തുടർന്നു വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.

അംഗങ്ങളുടെ പങ്കാളിത്തം, സംഘാടന മികവ്
എന്നിവയാൽ യൂണിറ്റ് കൺവെഷൻ വൻ വിജയമായിരുന്നു എന്ന് മേൽഘടകങ്ങളിൽ നിന്നുള്ള
നിരീക്ഷകർ വിലയിരുത്തി.
Saturday, 4 July 2015
Thursday, 25 June 2015
നാണു നായരെ അനുസ്മരിച്ചു
നാണു
നായരെ അനുസ്മരിച്ചു
കെ.എസ്.എസ്പി.യു.
അളഗപ്പനഗർ യൂണിറ്റ് അംഗമായ വട്ടണാത്ര വിളക്കത്ര വീട്ടിൽ ശ്രീ നാണു നായർ
(93 വയസ്സ്) 2015 ജൂൺ 15 ന് നിര്യാതനായി.വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ
വട്ടണാത്രയിലുള്ള സ്വവസതിയിൽ കിടപ്പിലായിരുന്നു ശ്രീ നാണു നായർ. സംസ്കാര ചടങ്ങുകൾ
2015 ജൂൺ 16 ഉച്ചതിരിഞ്ഞ് ഒരു മണിക്ക് വീട്ടു വളപ്പിൽ നടത്തി.
1922
ലാണ് നാണു നായർ ജനിച്ചത്. 1950 ൽ വിവാഹിതനായി.
പരേതയായ മീനാക്ഷി അമ്മയാണ് ഭാര്യ. ശിവശങ്കരൻ(റിട്ട.ഡി.എസ്.ഒ),
ശാന്തകുമാരി (റിട്ട. മെഡിക്കൽ കോളേജ് ജീവനക്കാരി), പങ്കജാക്ഷൻ (വൈദ്യരത്നം),
സുധാകരൻ (സെക്രട്ടറി, കാലടി പഞ്ചായത്ത്), വൽസല, സരസ്വതി, രാധാകൃഷണൻ (കെ.എസ്.ഇ.ബി.)
എന്നിവർ മക്കളാണ്. ശിവനന്ദ, നാരായണങ്കുട്ടി, രാജേശ്വരി, ലത, രവീന്ദ്രൻ, ശിവൻ,
ജിനി, എന്നിവരാണ് മരുമക്കൾ.
1943ൽ
തൃശ്ശിവപേരൂർ മിനിസിപ്പാലിറ്റിയിൽ ജലവിതരണ വിഭാഗത്തിൽ ജീവനക്കാരനായി. 34 വർഷത്തെ നിസ്തുലമായ സേവനത്തിനു ശേഷം വാട്ടർ വർക്സ് ഓവർസിയർ
തസ്തികയിലിരിക്കെ യാണ് ശ്രീ നാണു നായർ 1977ൽ സർവ്വീസിൽ നിന്നും വിരമിച്ചത്.
തുടർന്ന് വട്ടണാത്രയുടെ സാമൂഹ്യ കാര്യങ്ങളിൽ തന്റേതായ സംഭാവനകൾ നൽകി വിശ്രമജീവിതം
നയിച്ചു വരികയായിരുന്നു.
1977
മുതൽ നാണുനായർ അളഗപ്പനഗർ പഞ്ചായത്ത് കെ. എസ്. എസ്. പി. യു. യൂണിറ്റിലെ സജീവ
പ്രവർത്തകനായിരുന്നു.
കെ.
എസ്. എസ്. പി. യു. അളഗപ്പനഗർ ശ്രീ നാണു നായരുടെ നിര്യാണത്തിൽ അനുശോചനം
രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ സേവനങ്ങൾ അനുസ്മരിക്കുകയും ചെയ്തു. സെക്രട്ടറി
പി. ശിവദാസ് മാസ്റ്റർ, പ്രസിഡന്റ് കെ. എസ് രാമചന്ദ്രൻ, ട്രഷറർ കെ. പി. ജോർജ്ജ്
മാസ്റ്റർ, വൈസ് പ്രസിഡന്റ് കെ. സുകുമാരൻ, ജോയിന്റ് സെക്രട്ടറി ശ്രീമതി ബേബി തോമസ്,
ബ്ളോക്ക് പ്രസിഡന്റ് ശ്രീമതി എം. കെ. ശാന്തകുമാരി ടീച്ചർ, മുൻ സെക്രട്ടറി പി. കെ.
വാസു, മുതിർന്ന അംഗം ശ്രീ കെ. പരമേശ്വരൻ മാസ്റ്റർ എന്നിവർ പരേതന്റെ ഭവനം
സന്ദർശിച്ച് കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയുണ്ടായി. തദ്ദേശീയരായ അനേകങ്ങൾ
നാണുനായാരുടെ അന്ത്യകർമ്മങ്ങളിൽ സന്നിഹിതരായി അന്ത്യാഞ്ജലികൾഅർപ്പിച്ചു.
നാണു നായർക്ക് ആദരാഞ്ജലികൾ
Monday, 1 June 2015
Sunday, 31 May 2015
Subscribe to:
Posts (Atom)