WELCOME

കെ. എസ്.എസ്.പി.യു. ന്റെ വെബ്സൈറ്റിലേക്ക് സ്വാഗതം WELCOME TO THE WEBSITE OF K. S. S. P. U.

NEWS

News... ജില്ലാ കൗൺസിൽ യോഗം ഗുരുവായൂരിൽ.

Thursday, 17 December 2015

VANITHA SAMMELANAM

അളഗപ്പനഗർ
ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ 
12/12/2015 ശനിയാഴ്ച
രാവിലെ 10 മണി മുതൽ
 നടത്തിയ
വനിതാ സമ്മേളനത്തിൽ നിന്നും ഉള്ള
ദൃശ്യങ്ങൾ
 

 WELCOME BY KM SIVARAMAN
INAUGURATION BY  Mrs AMBILY SOMAN (Kodakara Block Panchayath President)
 Prof. C. VIMALA on Women & Modern Society
Prof. C. VIMALA on Women & Modern Society


 Sri AP JOSE on KSSPU activities
 

 
 

കുടുംബ സംഗമത്തിൽ പുസ്തകപ്രദർശനവും


കുടുംബ സംഗമത്തിൽ പുസ്തകപ്രദർശനവും

ശ്രീ ഒ. ആർ. അംബിയുടെ വസതിയിൽ
13/12/2015ൽ നടത്തിയ കുടുംബ സംഗമത്തിൽ
അംഗങ്ങൾ അവർക്കിഷ്ടപ്പെട്ട പുസ്തകങ്ങൾ കൊണ്ടുവന്നിരുന്നു.
 അവ സംഗമത്തിന്റെ ഭാഗമായി പ്രദർശിപ്പിക്കുകയും
അവയെക്കുറിച്ച് ചർച്ച സംഘടിപ്പിക്കുകയും
 ചെയ്തത് നല്ലൊരു പരിപാടിയായി
അംഗങ്ങളും സംഗമത്തിൽ പങ്കെടുത്ത അയല്ക്കാരും
വിലയിരുത്തി.
 


കെ.എസ്.എസ്.പി.യു. അളഗപ്പനഗർ സംഘടിപ്പിക്കുന്ന കുടുംബ കൂട്ടായ്മകളിൽ ആദ്യത്തേത് 13/12/2015 ഞായർ വൈകീട്ട് 3 മണി മുതൽ പൂക്കോർ ശ്രീ ഒ.ആർ. അംബി അവർകളുടെ വസതിൽ നടന്നു. ഈ മാസം അവസാനം വരെ ഒന്നിടവിട്ട ദിവസങ്ങളിൽ ഓരോ കുടുംബസഗമം വീതം നടത്തുന്നതായിരിക്കും. സംഘടനയെ ശക്തിപ്പെടുത്തുവാനും അംഗങ്ങളിൽ അവബോധവും ആത്മവിര്യവും സന്നിവേശിപ്പിക്കുകയാണ്‌ ലക്ഷ്യം.
ശ്രീ ഒ.ആർ. അംബി അവർകളുടെ വസതി

 എ. ലീല ടീച്ചറുടെ പ്രാർത്ഥന


 പ്രാർത്ഥന

ഇ.എം. പ്രഭാകരൻ മാസ്റ്റർ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുന്നു










 

FAMILY MEET (KSSPU ALAGAPPANAGAR)


നാം ഒരു കുടുംബം” (കുടുംബ സംഗമം 2015)

ശ്രീ / ശ്രീമതി................................................................................................. അവർകൾക്ക്

 

പ്രിയമുള്ളവരേ,

ഏതൊരു സംഘടനയുടെയും ശക്തി അതിലെ അംഗങ്ങളുടെ എണ്ണത്തേയും അർപ്പണ മനോഭാവ ത്തേയും അവരുടെ അവകാശങ്ങൾ, കടമകൾ  എന്നിവയെക്കുറിച്ചുള്ള അവബോധത്തേയും ആശ്രയിച്ചിരിക്കുന്നു.  പെൻഷൻ സംബന്ധമായ കാര്യങ്ങളിൽ കൃത്യമായ അവ ബോധം നമ്മുടെ സംഘടനയിലെ മുഴുവൻ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഉണ്ടാകേണ്ടത് അനിവാര്യമാണ്‌.  പെൻഷൻ നിയമങ്ങൾ, നടപടിക്രമങ്ങൾ എന്നിവ ബോദ്ധ്യപ്പെടുത്തി, അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കുവാൻ അവരെ പ്രാപ്തരാക്കേണ്ടിയിരിക്കുന്നു. കുടുംബയോഗങ്ങൾ വഴി മാത്രമെ ഇത്തരമൊരു ലക്ഷ്യം കൈവരിക്കുവാൻ നമുക്ക് സാധിക്കുകയുള്ളു.  അംഗങ്ങൾ തമ്മിലുള്ള ആത്മീയ ബന്ധവും ഐക്യവും കുടുംബയോഗങ്ങളിലൂടെ ദൃഢവത്കരിക്കുമ്പോൾ സംഘടനാ പ്രവർത്തനങ്ങൾ സുഗമവും ലക്ഷ്യം കാണുന്നവയുമായിത്തീരും.  

കെ. എസ്‌. എസ്‌. പി. യു. അളഗപ്പനഗർ യൂണിറ്റ്‌  മേഖലാതലങ്ങളിലൊരുക്കുന്ന കുടുംബ സംഗമങ്ങളിൽ അതാതു മേഖലകളിലെ മുഴുവൻ പെൻഷൻകാരും അവരുടെ കുടുംബാംഗങ്ങളും സജീവമായി പങ്കെടുത്ത്‌ സംഘടനയുടെ അടിത്തറ ഭദ്രമാക്കുക. കെ.എസ്‌.എസ്‌.പി.യു. വിന്റെ മുദ്രാവാക്യം ഓർക്കുക: നാം ഒരു കുടുംബം”. ജാതി, മത, വർഗ്ഗ, രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കു വിധേയരാകാതെ, ഒരൊറ്റ കുടുംബമായി അതിന്റെ നന്മക്കായി നമുക്ക് പോരാടാം.  അതിനുള്ള തുടക്കമാണീ കുടുംബയോഗങ്ങൾ.

ഈ കുടുംബസംഗമങ്ങൾ സംഘടനയുടെ ലക്ഷ്യപ്രാപ്തിയിലേക്കുള്ള ചൂണ്ടുപലകകളാകട്ടെ. ഈ കുടുംബ സദസ്സിനെ താങ്കളുടെയും കുടുംബാംഗങ്ങളുടെയും മഹനീയ  സാന്നിദ്ധ്യത്താൽ സമ്പന്നമാക്കുവാൻ സാദരം അഭ്യർത്ഥിക്കുന്നു.  

സ്നേഹാദരങ്ങളോടെ,

പി. ശിവദാസ് മാസ്റ്റർ (സെക്രട്ടറി)

 

കെ. എസ്. രാമചന്ദ്രൻ (പ്രസിഡന്റ്)                                       കെ. പി. ജോർജ്ജ് മാസ്റ്റർ (ട്രഷറർ)

 

മേഖല                       : ……………………………………………………………………………...

കുടുംബ സംഗമ വേദി    : ……………………………………………………………………………...

                                  ……………………………………………………………………………...

തിയ്യതിയും സമയവും    : ……………………………………………………………………………...

01


02


03


03


04


05


06


07


08


09


10


Wednesday, 8 July 2015

KSSPU ALAGAPPANAGAR UNIT CONVENTION INAUGURATED


SRI V. S. JOSHY (PRESIDENT KODAKARA BLOCK PANCHAYATH)  
INAUGURATED KSSPU ALAGAPPANAGAR UNIT CONVENTION
on 07-07-2015

Tuesday, 7 July 2015

CONGRATS..... CONGRATS..... CONGRATS

 
 

 



 

WARM WELCOME TO THE NEW COMERS

WELCOME CEREMONY
A VIEW OF THE AUDIENCE
 
 P. SIVADS MASTER WELCOMES THE AUDIENCE
 
PRESIDENTIAL ADDRESS BY Sri. K. S. RAMACHANDRAN
 

Sri. V. S. JOSHY INAUGURATES THE FUNCTION

ANOTHER VIEW OF THE AUDIENCE
SOME OF THE NEW COMERS WITH CHIEF GUESTS
 

a


കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ അളഗപ്പനഗർ യൂണിറ്റ് കൺവെൻഷൻ


കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ അളഗപ്പനഗർ യൂണിറ്റ് കൺവെൻഷൻ



അളഗപ്പനഗർ യൂണിറ്റ് കൺവെൻഷൻ 2015 ജൂലൈ 7 ചൊവ്വ രാവിലെ 9-30ന്‌ വെണ്ടോർ മഞ്ഞളീസ് ഓഡിറ്റോറിയത്തിൽ വെച്ച് ബഹു: കൊടകര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി. എസ്. ജോഷി ഉദ്ഘാടനം ചെയ്തു.

 
 
യൂണിറ്റ് പ്രസിഡന്റ് ശ്രീ കെ. എസ്. രാമചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു.

 
ലീല ടീച്ചറുടെ കർണ്ണാനന്ദകരമായ പ്രാർത്ഥനാ ഗാനത്തോടെയാണ്‌ യോഗം ആരംഭിച്ചത്. സെക്രട്ടറി പി. ശിവദാസ് മാസ്റ്റർ സ്വാഗതം ആശംസിച്ചു.
 
 

നാനിക്കുട്ടി മാരസ്യാർ, കെ. ഭാസ്കരൻ മേനോൻ, വി. നാണു നായർ എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ശ്രീ കെ. സുകുമാരനാണ്‌ അനുശോചന പ്രമേയം അവതരിപ്പിച്ചത്.

പ്രശസ്ത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ട്രോഫിയും കാഷവാർഡും നല്കി അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ. രാജേശ്വരി അനുമോദിച്ചു.





പെൻഷൻകാരുടെ കാലിക പ്രശ്നങ്ങളെക്കുറിച്ച് കെ.എസ്. എസ്. പി. യു. ജില്ലാ വൈസ് പ്രസിഡന്റ്  ശ്രീ ജോയ് മണ്ടകത്ത് പ്രഭാഷണം നടത്തി. 

 
 

കെ. എസ്. എസ്. പി. യു. അളഗപ്പനഗർ യൂണിറ്റിൽ പുതിയതായി ചേർന്ന അംഗങ്ങൾക്ക് അംഗത്വ വിതരണം നല്കുന്ന ചടങ്ങായിരുന്നു പിന്നീട് നടന്നത്.


നവാഗതരെ കൊടകര  ബ്ലോക്ക് കെ. എസ്. എസ്. പി. യു. പ്രസിഡന്റ് ശ്രീമതി എം. കെ. ശാന്തകുമാരി ടീച്ചർ പൂച്ചെണ്ടു നല്കി സ്വീകരിച്ചു.


പ്രശസ്തവിജയം കൈവരിച്ച വിദ്യാർത്ഥികളെയും, പെൻഷൻ കുടുംബത്തിലെ നവാഗതരെയും, പെൻഷൻകാരുടെ ക്ഷേമകാര്യങ്ങളിൽ ഗുണാത്മകമായ പ്രവർത്തനം കാഴ്ചവെക്കുന്ന അളഗപ്പനഗർ യൂണിറ്റിനും ആശംസകൾ നേർന്നുകൊണ്ട് ശ്രീമതി സി. എ. മേരി ടീച്ചർ ( കൊടകര ബ്ളോക്ക് പഞ്ചായത്ത് അംഗം), ശ്രീ പി. വി. ചാക്കുണ്ണി (കെ.എസ്. എസ്. പി. യു. ജില്ലാ അംഗം), ശ്രീ പി. എസ്. ഗിരിജാവല്ലഭൻ (കെ.എസ്.എസ്.പി.യു. കൊടകര ബ്ളോക്ക് വൈസ് പ്രസിഡന്റ്) എന്നിവർ സംസാരിച്ചു.

പെൻഷൻ കുടുംബത്തിലെ അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. ശ്രീ ഇ. വി. ലോനപ്പൻ മാസ്റ്റർ. ശ്രീ എം. ഡി. ജോർജ്ജ്, ശ്രീ എം. ഐ. ലോനപ്പൻ മാസ്റ്റർ എന്നിവരുടെ ഗാനങ്ങൾ സദസ്യരെ ആനന്ദത്തിലാറാടിച്ചു.


യോഗത്തിൽ ട്രഷറർ ശ്രീ കെ. പി. ജോർജ്ജ് മാസ്റ്റർ നന്ദി പറഞ്ഞു.

 
 
തുടർന്നു വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.

 
അംഗങ്ങളുടെ പങ്കാളിത്തം, സംഘാടന മികവ് എന്നിവയാൽ യൂണിറ്റ് കൺവെഷൻ വൻ വിജയമായിരുന്നു എന്ന് മേൽഘടകങ്ങളിൽ നിന്നുള്ള നിരീക്ഷകർ വിലയിരുത്തി.

Saturday, 4 July 2015

c


b


a


UNIT CONVENTION





കേരള സ്റ്റേറ്റ് സർവ്വീസ് പെഷനേഴ്സ് യൂണിയൻ
അളഗപ്പനഗർ യൂണിറ്റ് കൺവെൻഷൻ
സമയം: 2015 ജൂലായ് 07 ചൊവ്വ രാവിലെ 9-30
വേദി: മഞ്ഞളീസ് ഓഡിറ്റോറിയം വെണ്ടോർ
നവാഗതർക്ക് സ്വാഗതം
വിദ്യാർത്ഥികൾക്ക് അനുമോദനം

സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്നു
ഏവർക്കും സ്വാഗതം
 

വിജയാശംസകൾ