കെ.എസ്.എസ്.പി.യു. കൊടകര ബ്ലോക്ക് കൗൺസിൽ യോഗം
കെ.എസ്.എസ്.പി.യു. കൊടകര ബ്ലോക്ക് കൗൺസിൽ യോഗം 2015 നവംബർ 28 ന് കൊടകര പെൺഷൻ ഭവനിൽ ചേരുവാനാണല്ലോ നിശ്ചയിച്ചിരുന്നത്. അതിൻ പ്രകാരം അന്നുരാവിലെ . ഞാൻ, കെ.എസ്.എസ്.പി.യു. അളഗപ്പനഗർ സെക്രട്ടറി പി. ശിവദാസ് മാസ്റ്റർ രാവിലെ 9 മണിയോടെ പെൻഷൻ ഭവനിൽ എത്തിച്ചേർന്നു. സ്ഥലം കൃത്യമായി അറിയാത്തതിനാൽ നാട്ടുകാരോട് ചോദിച്ചുചോദിച്ചാണ് സ്ഥലത്ത് എത്തിയത്. പെൻഷൻ ഭവൻ പൂട്ടിക്കിടക്കുന്നു. ഒരു ഈച്ച പോലും പരിസരത്തെങ്ങുമില്ല. അങ്ങനെയിരിക്കെ ഒരു പെട്ടിവണ്ടി കുറച്ചു കസേരകളുമായി എത്തി. അത് താഴെയിറക്കാൻ ഡ്രൈവറെ സഹായിച്ചു. വണ്ടി സ്ഥലം വിട്ടു. അധികം താമസിയാതെ വരന്തരപ്പിള്ളി യൂണിറ്റിലെ ശ്രീ സെബാസ്റ്റ്യനും പുതുക്കാടു യൂണിറ്റിലെ ശ്രീ ത്രിവിക്രമനും എത്തിച്ചേർന്നു; പിന്നീടെത്തിയത് അളഗപ്പനഗറിലെ ശ്രീ സി. ഐ. രവീന്ദ്രനാണ്. ഏതാനും കസേരകൾ നിരത്തി ഞങ്ങൾ ആസനസ്ഥരായി. പരിചയപ്പെടലും സംഘടനാ കാര്യങ്ങൾ ചർച്ച ചെയ്യലും നടത്തവെ ഏകദേശം ഒംമ്പതേ മുക്കാലോടെ കൊടകര യൂണിറ്റിലെ സെക്രട്ടറി ശ്രീ വർഗ്ഗീസ് ആഗതനായി. അദ്ദേഹം പെൻഷൻ ഭവൻ തുറക്കുകയും ഞാനും അദ്ദേഹവും ഉള്ളിലേക്ക് പ്രവേശിക്കയും ചെയ്തു. സ്ഥലം അറിയാൻ ബാനറും കൊടിയും കെട്ടുന്നത് നല്ലതാണെന്നു ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം ഒരു ബാനറും മൂന്നുനാല് കൊടിയും എടുത്തു തന്നു. ഞങ്ങൾ രണ്ടുപേരും കൂടി അവ കെട്ടി.
ഞങ്ങൾ തിരിച്ചെത്തി. ഹാളിൽ ഏതാനും കസേരകൾ കൂടി നിരത്തി. 10 മണിയോടെ ആളുകൾ മൂന്നുംനാലുമായി എത്തിത്തുടങ്ങി. (WILL BE CONTINUED)
ഞങ്ങൾ തിരിച്ചെത്തി. ഹാളിൽ ഏതാനും കസേരകൾ കൂടി നിരത്തി. 10 മണിയോടെ ആളുകൾ മൂന്നുംനാലുമായി എത്തിത്തുടങ്ങി. (WILL BE CONTINUED)
No comments:
Post a Comment