കേരള സ്റ്റേറ്റ് സർവ്വീസ്
പെൻഷനേഴ്സ് യൂണിയൻ (KSSPU)
അളഗപ്പനഗർ
വയോജന സംഗമം 2015
ഉദ്ഘാടനം
ശ്രീമതി. കെ. രാജേശ്വരി
(പ്രസിഡന്റ്, അളഗപ്പനഗർ ഗ്രാമ പഞ്ചായത്ത്)
വേദി
തണൽ സംഘടന ഹാൾ, വെണ്ടോർ
സമയം
2015 ഒക്ടോബർ 1 വ്യാഴം രാവിലെ 10 മണി
സഹകരണം
തണൽ സംഘടന, അളഗപ്പനഗർ ഗ്രാമ പഞ്ചായത്ത്
മാന്യ സുഹൃത്തേ,
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) അളഗപ്പനഗർ യൂണിറ്റിന്റെ
ആഭിമുഖ്യത്തിൽ തണൽ സംഘടനയുടെ സഹകരണത്തോടെ ഈ വർഷത്തെ വയോജനദിനം സമുചിതമായി
ആചരിക്കുന്ന വിവരം സസന്തോഷം അറിയിക്കട്ടെ. 2015 ഒക്ടോബർ 1 വ്യാഴാഴ്ച രാവിലെ
10 മണിക്ക് വെണ്ടോർ തണൽ ഹാളിൽ ചേരുന്ന വയോജന സംഗമം ബഹുമാനപ്പെട്ട അളഗപ്പനഗർ
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ. രാജേശ്വരി അവർകൾ ഉദ്ഘാടനം
ചെയ്യുന്നതാണ്. തിരഞ്ഞെടുക്കപ്പെട്ട വയോധികരെ ആദരിക്കുന്ന പ്രസ്തുത യോഗത്തിൽ
മുതിർന്ന പൗരന്മാരുടെ പ്രശ്നങ്ങളെ കുറിച്ച് ചർച്ചയും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിക്കുന്നുണ്ട്.
യോഗത്തിൽ താങ്കളുടെ മഹനീയ സാന്നിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.
സ്നേഹാദരങ്ങളോടെ,
ശ്രീ പി. ശിവദാസ് മാസ്റ്റർ
(സെക്രട്ടറി, കെ.എസ്.എസ്.പി.യു.)
ശ്രീ കെ. എസ്. രാമചന്ദ്രൻ
ശ്രീ കെ. പി. ജോർജ്ജ് മാസ്റ്റർ
(പ്രസിഡന്റ്, കെ.എസ്.എസ്.പി.യു.) (ട്രഷറർ, കെ. എസ്. എസ്. പി.യു.)
ശ്രീമതി എം. കെ. ശാന്തകുമാരി ടീച്ചർ ശ്രീ
ഇ. നന്ദകുമാർ
(പ്രസിഡന്റ്, തണൽ & കൊടകര ബ്ലോക്ക് കെ.എസ്.എസ്.പി.യു.) (സെക്രട്ടറി, തണൽ)
No comments:
Post a Comment