ഡോ. റോയ്മോൻ വർഗീസ് എ.
ഗവേഷണ രംഗത്ത് അളഗപ്പനഗറിന്റെ
അതുല്യ പ്രതിഭ
വിദ്യാഭ്യാസത്തിൽ ഡോക്ട്രേറ്റ് നേടിയ റോയ്മോൻ
വർഗീസ് എ.യ്ക്ക് കെ.എസ്.എസ്.പി.യു. അളഗപ്പനഗറിന്റെ അനുമോദനങ്ങൾ.
മണ്ണംപേട്ട അയിനിക്കൽ വർഗീസിന്റെയും ടി.ജെ.
ആലീസ് ടീച്ചറിന്റെയും ഏകപുത്രനായ റോയ്മോൻ 1978 ജനുവരി 14 ന് ആണ്
ഭൂജാതനായത്. മാതാഹൈസ്കൂളിൽ നിന്നും
എസ്.എസ്.എൽ.സി. പാസ്സായ റോയ്മോൻ
പ്രീഡിഗ്രി പഠനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലായിരുന്നു നടത്തിയത്.
സ്വകാര്യപഠനം വഴി ബി.എ., എം. എ. മുതലായ
ബിരുദങ്ങൾ അദ്ദേഹം നേടി. മദ്രാസ് സർവ്വകലാശാലയിൽ നിന്നും എം.എഡ്. നേടിയ റോയ്മോൻ
ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നാണ് എം. ഫിൽ., പി. എച്ച്.ഡി. എന്നിവ കരസ്തമാക്കിയത്.
വിദ്യാഭ്യാസത്തിൽ ഡോക്ട്രേറ്റ് ഗവേഷണത്തിനായി
അദ്ദേഹം തിരഞ്ഞെടുത്തവിഷയം “Effectiveness of Critical Pedagogy on the
Development of Emotional Competancy among Secondary
Students” ആയിരുന്നു. ഉയർന്ന റാങ്കോടെ ഗവേഷണം
പൂർത്തിയാക്കുവാനും Ph.D. നേടുവാനും
റോയ്മോനു കഴിഞ്ഞു.
2007 ജൂലൈ 15 നായിരുന്നു
റോയ്മോന്റെ വിവാഹം. ടെജിയാണ് പത്നി. സിയോൻ മകനും ഒലീവിയ മകളുമാണ്. നിരവധി
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഗസ്റ്റ് ലെക്ചറർ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട് റോയ്മോൻ.
ഇപ്പോൾ വടക്കാഞ്ചേരി ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ മലയാളം അദ്ധ്യാപകനായി സ്ഥിരനിയമനം
ലഭിച്ചിരിക്കുന്നു.
ഭാര്യയോടും മക്കളോടും മാതാവിനോടും
കൂടി മണ്ണംപേട്ടയിൽ താമസിക്കുന്ന റോയ്മോൻ നല്ലൊരു എഴുത്തുകാരൻ കൂടിയാണ്. ലേഖനങ്ങൾ
ഭൂരിഭാഗവും വിദ്യാഭ്യാസവും ഗവേഷണവുമായി ബന്ധപ്പെട്ടവയാണ്.
റോയ്മോന്
കെ.എസ്.എസ്.പി.യു.വിന്റെ ഭാവുകങ്ങൾ.
No comments:
Post a Comment