WELCOME

കെ. എസ്.എസ്.പി.യു. ന്റെ വെബ്സൈറ്റിലേക്ക് സ്വാഗതം WELCOME TO THE WEBSITE OF K. S. S. P. U.

NEWS

News... ജില്ലാ കൗൺസിൽ യോഗം ഗുരുവായൂരിൽ.

Tuesday, 8 March 2016

പ്രതിഭകളെ ആദരിച്ചു - 3

പ്രതിഭകളെ ആദരിച്ചു

 
വിശിഷ്ട സേവാമെഡൽ ജേതാവ്  
ശ്രീ ടി.എസ്. സിനോജ് (സി.ഐ. ഓഫ് പൊലീസ്)
          മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാമെഡൽ ജേതാവ് ശ്രീ ടി.എസ്. സിനോജ് (സി.ഐ. ഓഫ് പൊലീസ് ) ന്‌ അനുമോദനങ്ങൾ. ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ചാണ്‌ മുഖ്യമന്ത്രി യുടെ റിപ്പബ്ലിക് ദിന പൊലീസ് മെഡലുകൾ  പ്രഖ്യാപിച്ചത്. ശ്രീ ടി. എസ്. സിനോജ് ഇരിങ്ങാലക്കുടയിൽ സർക്കിൾ ഇൻസ്പെക്ടർ ആയിരിക്കെയാണ്‌ അദ്ദേഹത്തിന്‌ ഈ വിശിഷ്ട സേവാമെഡൽ നേട്ടം ഉണ്ടായത്.
          നല്ല അദ്ധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡുജേതാവും കെ.എസ്.എസ്.പി.യു. കൊടകര ബ്ളോക്ക് കമ്മിറ്റി പ്രസിഡന്റും ആയ ശ്രീമതി എം. കെ. ശാന്തകുമാരി ടീച്ചറുടെയും ശ്രീ ടി. കെ. ശിവരാമന്റെയും പ്രഥമ പുത്രനാണ്‌ ശ്രീ സിനോജ്.
1972 മെയ് 26ന്‌ ജനിച്ച അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം വെണ്ടോർ എൽ.പി. സ്കൂൾ, വെണ്ടോർ അളഗപ്പ യു. പി. സ്കൂൾ എന്നിവിടങ്ങളിലും ഹൈസ്കൂൾ വിദ്യാഭ്യാസം വേലുപ്പാടം സെന്റ്. ജോസഫ്സ് ഹൈസ്കൂളിലുമായിരുന്നു. പ്രീഡിഗ്രി കോഴ്സ് ശ്രീ കേരളവർമ്മ കോളേജിൽ പൂർത്തിയാക്കിയ സിനോജ് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്നും സുവോളജി യിൽ ബി.എസ്.സി ബിരുദം നേടി. തുടർന്ന് മദ്രാസ് യൂണിവേഴ്സിറ്റിയിൽ എം. ബി. എ. കരസ്ഥമാക്കി. 2003 ൽ കേരളാ പൊലീസിൽ സബ്-ഇൻസ്പെക്ടർ ആയി ഡയറക്റ്റ് സെലെക്ഷൻ ലഭിച്ചു. പത്തനംതിട്ട, പേരൂർക്കട, ഒറ്റപ്പാലം, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ എസ്. ഐ. എന്ന നിലയിൽ ശ്രീ സിനോജ് സേവനം  അനുഷ്ടിച്ചിട്ടുണ്ട്. 2008ൽ സർക്കിൾ ഇൻസ്പെക്ടർ ആയി ഇരിട്ടിയിൽ നിയമിതനായി. സി. ഐ. ഓഫ് പൊലീസ് എന്ന നിലയിൽ വടക്കാഞ്ചേരി, മണ്ണാർക്കാട്, ഇരിങ്ങാലക്കുട എന്നീ സ്റ്റേഷനുകളിൽ കൂടി സേവനം ചെയ്തതിനു ശേഷം ഇപ്പോൾ അദ്ദേഹത്തിന്‌ തൃശ്ശൂർ  പൊലീസ് അക്കാദമിയിലേക്ക് സ്ഥലമാറ്റം ലഭിച്ചിരിക്കുകയാണ്‌. 
          2012 ൽ മുഖ്യമന്ത്രിയിൽ നിന്നും ബാഡ്ജ് ഓഫ് ഓണർ ബഹുമതി ശ്രീ സിനോജിന്‌ ലഭിച്ചു. ഇരിങ്ങാലക്കുട സി.ഐ. എന്ന നിലയിൽ ശ്രീ സിനോജ് കാഴ്ച വെച്ച സേവന മികവിവിനാണ്‌  ഇക്കൊല്ലത്തെ റിപ്പബ്ളിക്ക് ദിന പൊലീസ് മെഡലിന്‌ അദ്ദേഹം അർഹനായത്. 2016 ആഗസ്ത് 15 ലെ സ്വാതന്ത്ര്യ ദിനാഘോഷ വേളയിലാണ്‌ മുഖ്യമന്ത്രിയിൽ നിന്നും അദ്ദേഹം മെഡൽ സ്വീകരിക്കുക.
സംഗീതയാണ്‌ സഹധർമ്മിണി, രാഹുൽ ഏകമകനും.
തന്റെ സേവനമേഖലയിൽ അതീവ ശ്രദ്ധാലുവായ, കർമ്മനിരതനായ ശ്രീ സിനോജിന്‌ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. സേവനത്തിന്റെ പാതയിൽ തനതായ വ്യക്തി മുദ്ര പതിപ്പിക്കുവാൻ അദ്ദേഹത്തിനു കഴിയുമാറാകട്ടെ.
കെ.എസ്.എസ്.പി.യു. ശ്രീ സിനോജിന്റെ സേവനങ്ങളെ ആദരിക്കുകയും അദ്ദേഹത്തിന്‌ അനുമോദനങ്ങൾ അർപ്പിക്കുകയും ചെയ്യുന്നു. 

No comments:

Post a Comment