കലാമണ്ഡലം കൃഷ്ണ
നർത്തന രംഗത്ത് ആഗോള പ്രശസ്തിയിലേക്ക് ഉയർന്ന കലാമണ്ഡലം
കൃഷ്ണയ്ക്ക് കെ.എസ്.എസ്.പി.യു.. വിന്റെ ഭാവുകങ്ങൾ.
പുത്തൻപുര കൃഷ്ണൻകുട്ടിയുടെയും എരാടത്ത് ശോഭയുടെയും മകളായ കൃഷ്ണ തന്റെ
പ്രാഥമിക വിദ്യാഭ്യാസം വരന്തരപ്പിള്ളി ജോൺ ബോസ്കോ സ്കൂൾ, ജനത യു.പി. സ്കൂൾ എന്നിവിടങ്ങളിൽ പൂർത്തിയാക്കി
കലാമണ്ഡലത്തിൽ എട്ടാം ക്ളാസ്സിൽ ചേർന്നു. 8 മുതൽ ബി. എ. (ഇന്റഗ്രേറ്റഡ് കോഴ്സ്) വരെ അവിടെ പഠനം തുടർന്ന് കൃഷ്ണ
മോഹിനിയാട്ടം, കുച്ചുപ്പുടി, ശാസ്ത്രീയ സംഗീതം എന്നിവയിൽ ബിരുദം നേടി. പിന്നീട് ഹൈദരബാദ്
സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും കുച്ചുപ്പുടിയിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.
‘സൗന്ദര്യ ലഹരി’യിൽ
മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും എം. ഫിൽ നേടിയ കലാമണ്ഡലം കൃഷ്ണ ഇപ്പോൾ
ഡോക്ട്രേറ്റിനുള്ള തന്റെ പഠനം തുടരുകയാണ്.
ഭാരതത്തിൽ അങ്ങോളമിങ്ങോളം സുപ്രസിദ്ധമായ 110ല്പരം മഹാക്ഷേത്രങ്ങളിൽ കലാമണ്ഡലം കൃഷ്ണയുടെ ചിലങ്കയണിഞ്ഞ
ചുവടുകകൾ നർത്തന വിസ്മയം തീർത്തിട്ടുണ്ട്. ‘മെയ്ക്ക് ഇന്ത്യ’ പരിപാടിയുമായി ജർമ്മനിയിലെത്തിയ
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോടോപ്പം അദ്ദേഹത്തിന്റെ സാംസ്കാരിക സംഘത്തിൽ കലാമണ്ഡലം കൃഷ്ണ യുമുണ്ടായിരുന്നു. അവിടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ
വ്യാപാരമേളയായ ‘ഹനോവർ മെസ്സെ’യിൽ
ചിലങ്ക കെട്ടിയാടുവാനായത് കൃഷ്ണക്കു മാത്രമല്ല നമ്മുടെ കൊച്ചു കേരളത്തിനും
അതോടൊപ്പം നമ്മുടെ അളഗപ്പനഗർ ഗ്രാമപഞ്ചായത്തിനും സുകൃതത്തിന്റെ ശിവാനുഗ്രഹ മായിരുന്നു.
ശങ്കരാചാര്യരുടെ ‘സൗന്ദര്യലഹരി’
അരങ്ങിൽ അവതരിപ്പിച്ചു കൊണ്ടാണ് കലാമണ്ഡലം കൃഷ്ണ ശ്രദ്ധേയയാ കുന്നത്.
ഇനിയും കൃഷ്ണക്ക് നർത്തനരംഗത്ത് കൈലാസ
ഗിരിശൃംഗങ്ങൾ കയറി അവിടെ ആനന്ദലഹരിയിലാടുവാനും നൃത്തത്തിലെ ശൈവ ‘സൗന്ദര ലഹരി’ അനുഭവിക്കുവാനും ഇടയാകട്ടെ എന്ന്
കെ.എസ്.എസ്.പി.യു. ആശംസിക്കുന്നു. ഉയർച്ചയുടെ പടവുകൾ സുഗമമായി കയറുവാൻ ജഗദീശ്വരൻ
കൃഷ്ണയെ അനുഗ്രഹിക്കട്ടെ.
No comments:
Post a Comment