WELCOME

കെ. എസ്.എസ്.പി.യു. ന്റെ വെബ്സൈറ്റിലേക്ക് സ്വാഗതം WELCOME TO THE WEBSITE OF K. S. S. P. U.

NEWS

News... ജില്ലാ കൗൺസിൽ യോഗം ഗുരുവായൂരിൽ.

Monday, 21 December 2015














FAMILY MEET (NEWS)

പ്രിയ സുഹൃത്തേ,
കെ.എസ്.എസ്.പി.യു. അളഗപ്പനഗർ യൂണിറ്റിന്റെ കുടുംബസംഗമ പരിപാടിയിൽ 23-12-2015 ലെ കുടുംബ സദസ്സ് ശ്രീമതി കെ. എം. സെലീന ടീച്ചർ അവർകളുടെ വരാക്കരയിലുള്ള വസതിയിൽ വൈകീട്ട് 4 മണിക്ക്. ഈ മേഖലയിലെ അംഗങ്ങൾ കുടുംബ സമേതം പങ്കെടുക്കുക. ചുവടെ ചേർക്കുന്നു. സ്നേഹാദരങ്ങളോടെ, ശിവദാസ് മാസ്റ്റർ പഴമ്പിള്ളി (സെക്രട്ടറി)

KSSPU LAUNCHES DISTRICT - WISE DHARNA (ജില്ലാ ധർണ്ണകൾ )


ജില്ലാ ധർണ്ണകൾ
 
കെ.എസ്.എസ്.പി.യു. വിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തു ടനീളം ജില്ലാ ആസ്ഥാനങ്ങളിൽ ധർണ്ണയും സത്യാഗ്രഹവും നടത്തി(കൂടുതൽ വാർത്തകൾക്ക് ഇവിടെ ക്ലിക്ക്ചെയ്യുക)
 
 










 

കെ.എസ്.എസ്.പി.യു. വിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തു ടനീളം ജില്ലാ ആസ്ഥാനങ്ങളിൽ ധർണ്ണയും സത്യാഗ്രഹവും നടത്തി(കൂടുതൽ വാർത്തകൾക്ക് ഇവിടെ ക്ലിക്ക്ചെയ്യുക)
 

u


p


s


k


Thursday, 17 December 2015

പുസ്തക പ്രകാശനം

പുസ്തക പ്രകാശനം
 


 




 
 AUTHOR
 

 


JILLA SEMINAR സെമിനാർ

 
 


 

 

 

VAYOJANA CHINTHAKAL (P> SIVADAS MASTER)


വയോജന ദിന ചിന്തകൾ

(രചന: പഴമ്പിള്ളി ശിവദാസ് മാസ്റ്റർ)

 

ദിനാചരണങ്ങൾ ഇന്നത്തെ സമൂഹത്തിൽ ഒഴിവാക്കാനാവാത്ത ഒന്നായി മാറിയിരിക്കുന്നു. എന്തിനും ഏതിനും ഒരു ദിനം കൊണ്ടാടുക പുതു തലമുറയുടെ ശീലമായി. അങ്ങനെ ഇന്ന് അതായത് ഒക്ടോബർ ഒന്ന് നാം വയോജനങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്നു; അതെ ഇന്നാണ്‌ ലോക വയോജന ദിനം (International Day for Older persons)

 

ജീവിതത്തിന്റെ മുക്കാൽ പങ്കും കുടുംബത്തിനായി പ്രവർത്തിച്ച്, ശരീരാവയവങ്ങളുടെ കാര്യക്ഷമത കുറഞ്ഞ കാല ഘട്ടത്തിൽ അനാഥരാകേണ്ടിവരുന്ന വന്ദ്യ വയോദികരുടെ എണ്ണം വർദ്ധിച്ചുവരുന്ന കാലമാണിത്. വികലമായ കുടുംബ ബന്ധങ്ങളാണ്‌ ഇതിന്റെ അടിസ്ഥാന കാരണം. ആയ കാലത്ത്, ചോരത്തിളപ്പ് കൂടിയ കാലത്ത്, ഇന്നത്തെ വയോജനങ്ങളിൽ പലരും അന്ന് യുവജനങ്ങളായിരുന്നപ്പോൾ, അക്കാലത്ത് വയോജനശ്രേണിയിൽ എത്തിച്ചേർന്നവരെ വീടിനും നാടിനും ഉപയോഗമില്ലാത്തവർ, ശല്യങ്ങൾഎന്നെല്ലാം ചിന്തിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും ഒരു പ്രതിവർത്തനമെന്ന രീതിയിൽ അവരും വീടിന്റെ, വീട്ടുകാരുടെ അവഗണനക്കു പാത്രീഭൂതരായി തീരും എന്നത് അവിതർക്കിതമായ കാര്യമാണ്‌. കാലചക്രത്തിന്റെ തിരിയലിൽ ഓരോ സ്ഥാനവും സംഭവവും നിശ്ചിത ഇടവേളകളിൽ, നിശ്ചിതക്രമത്തിൽ ആവർത്തിക്കുന്നു. കാലഘട്ടത്തിന്റെ ആധുനികതക്കനുസരിച്ച് ഇവയുടെ തീഷ്ണത വർദ്ധിക്കുകയും ചെയ്യും.

 

മുതിർന്ന പൗരന്മാർ അവരെക്കുറിച്ചു ചിന്തിച്ചു തുടങ്ങുന്ന കാലഘട്ടം ആസന്നമാകുന്നത് അവർക്കു വയസ്സായി എന്ന തോന്നൽ ഉണ്ടാകുമ്പോഴാണ്‌. അങ്ങനെ തന്നിലേക്കുതന്നെ ഒതുങ്ങിക്കൂടുവാൻ മനസ്സിനെ അനുവദിക്കാതിരിക്കുകയാണ്‌ ആദ്യം നാം ചെയ്യേണ്ടത്. പ്രായമെത്രയായാലും മനസ്സിനെ നാല്പതിന്റെ അതിർത്തി കടക്കാൻ അനുവദിക്കരുത്. അതിന്‌ നാം നിരന്തരം കർമ്മനിരതരായിരിക്കേണ്ടതാണ്‌. മനസ്സിനെ സന്തോഷകരമായ ചിന്തകളിലേക്ക് മാത്രം സഞ്ചരിക്കുവാൻ നിർബന്ധിക്കുക. ദുഃഖകരമായ അനേകം കാര്യങ്ങൾ നമ്മുടെ മനസ്സിൽ തികട്ടി വരും. പക്ഷെ അവ നമ്മുടെ മനസ്സിനെ അടക്കിവാഴുവാൻ സമ്മതിക്കരുത്. അലസമല്ലാത്ത മനസ്സിനുടമയായിരിക്കുക. അലോസരമുണ്ടാക്കുന്ന മനസ്സിന്റെ അടിമയാകാതിരിക്കുക.ജീവിതാനുഭവങ്ങളാൽ സമ്പന്നരായ വയോജനങ്ങൾ അമിത പ്രതീക്ഷകൾ വച്ചുപുലർത്താതെ, ശിഷ്ടജീവിതം നഷ്ടബോധമില്ലാതെ ജീവിച്ചുതീർക്കണം. പരാശ്രയം പരമാവധി കുറയ്ക്കണം. അതിനായി ശീലിക്കണം.

 

കാര്യക്ഷത കുറഞ്ഞ ശരീരാവയവങ്ങൾ, മനസ്സെത്തുന്നിടത്ത്‌ ശരീരമെത്താത്ത അവസ്ഥ - അതാണ്‌ വയസ്സാകുമ്പോൾ ഉണ്ടാകുന്ന പ്രധാന പ്രശ്നം. ഓർമ്മക്കുറവ്‌ ഒരോർമ്മിപ്പിക്കലാണ്‌ - വയസ്സായെന്ന ഓർമ്മിപ്പിക്കൽ. നടുവേദന, മുട്ടുവേദന, രക്താതിസമ്മർദ്ദം, മധുരരോഗം, തുടങ്ങി അസ്വസ്ഥതകളുടെയും അസുഖങ്ങളുടെയും പട്ടിക നീളമേറിയതാണ്‌. ഇവയെ അപേക്ഷിച്ച് ഗുരുതരമായ കാര്യം ഇഷ്ടജനങ്ങളുടെ അസാന്നിദ്ധ്യവും അവഗണനയുമാണ്‌. രോഗങ്ങളും മരുന്നുകളും മാത്രം ചങ്ങാതിമാരായെത്തുന്ന കാലം, ചിലരുടെ കാര്യത്തിൽ മരുന്നെന്ന മിത്രവും സമീപത്തുണ്ടാവില്ല.

 

 മക്കളുടെ, കൊച്ചുമക്കളുടെ സാമീപ്യവും പരിഗണനയും പരിചരണവും അതിയായി ആഗ്രഹിക്കുന്ന കാലത്ത് അവ ലഭിക്കാതെ വരുന്ന അവസ്ഥ. ആരുമാരും നോക്കാനില്ലാതെ അകത്തളങ്ങളിലെ അനാഥമൂലകളിൽ അഭയം പ്രാപിക്കേണ്ടി വരുന്നവരെത്ര? അമ്പലനടയിലും പള്ളിനടയിലും പാതയോരങ്ങളിലും ഉപേക്ഷിക്കപ്പെടുന്നവരെത്ര? സമ്പന്നരായവർ സമൂഹത്തെ പേടിച്ച് അഗതിമന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും കൊണ്ടാക്കിയവരെത്ര? ഇവരെല്ലാവരും ആയുസ്സിന്റെ അറ്റം അന്വേഷിച്ച് കിടപ്പിലാണ്‌. ഭാരതത്തിലെ, പ്രത്യേകിച്ച് കേരളത്തിലെ ഉയർന്ന ആയുർദൈർഘ്യം മൂലം ഇത്തരം അഗതികളുടെ എണ്ണം നാൾക്കുനാൾ ഉയുർന്നുകൊണ്ടേയിരിക്കുന്നു.

 

മനസ്സു തുറന്നൊന്ന് സംസാരിക്കുവാൻ, കൊച്ചു മക്കളുടെ സ്നേഹപൂർണ്ണമായ ഒരു തലോടലിനായായി കൊതിക്കുന്ന ഇവരുടെ മനസ്സു കാണാൻ മക്കളുടെ കണ്ണുകളെന്നാണിനി തുറക്കുക? സമൂഹ മനസ്സാക്ഷിക്കു മുന്നിലെ ഈ ചോദ്യചിഹ്നം ആരാണ്‌ മാറ്റിയെടുക്കേണ്ടത്? ആസന്ന ഭാവിയിൽ തങ്ങൾക്കും അഭിമുഖീകിരിക്കേണ്ടിവരുന്ന ഈ പ്രശ്നത്തിൽ ഗുണാത്മകമായ പ്രതികരണം യുവതലമുറയിൽ നിന്നും സമൂഹം പ്രതീക്ഷിക്കുന്നു.

 

സങ്കീർണ്ണതയില്ലാത്ത, ലളിതമായ ജീവിതചര്യകൾ ചിട്ടപ്പെടുത്തുക, ആയത് പാലിക്കുക, മനസ്സിന്റെ യുവത്വം നിലനിർത്തിക്കൊണ്ടുതന്നെ വൃദ്ധരാകുവാൻ തയ്യാറെടുക്കുക, ഉത്തമ സാഹിത്യ (ഭക്തി) ഗ്രന്ഥങ്ങൾ വായിക്കുക, നല്ലകാര്യങ്ങൾ മാത്രം ചിന്തിക്കുക, നമ്മുടെ സാമീപ്യത്താൽ മറ്റുള്ളവർക്ക് സന്തോഷം നല്കുക തുടങ്ങി അനേകം ലഘു കാര്യങ്ങളിലൂടെ നമ്മുടെ മനസ്സിൽ നിന്നും വ്യാകുലതയെ ഒഴിവാക്കാം. ബന്ധുമിത്രദികളുടെ ലഭ്യമായ സാപീപ്യം നിലനിർത്തുക. സാമീപ്യമാണ്‌ സമാശ്വാസം സ്നേഹമാണ്‌ സർവൗഷധം എന്നത് മനസ്സിൽ നിന്നും മായാതെ   സൂക്ഷിക്കുക. ഏവർക്കും ലോക വയോജന ദിന മംഗളാശംസകൾ!

യുവാക്കൾ അവരുടെ ഭാവി സ്വപ്നം കാണുന്നു;

മദ്ധ്യവയസ്കർ വർത്തമാന കാല ജീവിതത്തിനായി തത്രപ്പെടുന്നു;

വയോജനങ്ങൾ പോയ്പ്പോയ ഭൂതകാലത്തെ പറ്റി വ്യാകുലപ്പെടുന്നു

DISTRICT DHARNA


VAYOJANADINAM


കേരള സ്റ്റേറ്റ്‌ സർവ്വീസ്‌ പെൻഷനേഴ്സ്‌  യൂണിയൻ (KSSPU)

അളഗപ്പനഗർ

വയോജന സംഗമം 2015

ഉദ്ഘാടനം

ശ്രീമതി. കെ. രാജേശ്വരി

(പ്രസിഡന്റ്‌, അളഗപ്പനഗർ ഗ്രാമ പഞ്ചായത്ത്‌)

 

വേദി

തണൽ സംഘടന ഹാൾ, വെണ്ടോർ

 

സമയം

2015 ഒക്ടോബർ 1 വ്യാഴം രാവിലെ 10 മണി

 

സഹകരണം

തണൽ സംഘടന, അളഗപ്പനഗർ ഗ്രാമ പഞ്ചായത്ത്‌

 

മാന്യ സുഹൃത്തേ,

കേരള സ്റ്റേറ്റ്‌ സർവ്വീസ്‌ പെൻഷനേഴ്സ്‌  യൂണിയൻ (KSSPU) അളഗപ്പനഗർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തണൽ സംഘടനയുടെ സഹകരണത്തോടെ ഈ വർഷത്തെ വയോജനദിനം സമുചിതമായി ആചരിക്കുന്ന വിവരം സസന്തോഷം അറിയിക്കട്ടെ. 2015 ഒക്ടോബർ 1 വ്യാഴാഴ്ച രാവിലെ 10 മണിക്ക്‌ വെണ്ടോർ തണൽ ഹാളിൽ ചേരുന്ന വയോജന സംഗമം ബഹുമാനപ്പെട്ട അളഗപ്പനഗർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി കെ. രാജേശ്വരി അവർകൾ ഉദ്ഘാടനം ചെയ്യുന്നതാണ്‌. തിരഞ്ഞെടുക്കപ്പെട്ട വയോധികരെ ആദരിക്കുന്ന പ്രസ്തുത യോഗത്തിൽ മുതിർന്ന പൗരന്മാരുടെ പ്രശ്നങ്ങളെ കുറിച്ച്‌ ചർച്ചയും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിക്കുന്നുണ്ട്. യോഗത്തിൽ താങ്കളുടെ മഹനീയ സാന്നിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.

സ്നേഹാദരങ്ങളോടെ,

ശ്രീ പി. ശിവദാസ് മാസ്റ്റർ

(സെക്രട്ടറി, കെ.എസ്.എസ്.പി.യു.)

 

ശ്രീ കെ. എസ്‌. രാമചന്ദ്രൻ                                                        ശ്രീ കെ. പി. ജോർജ്ജ്‌ മാസ്റ്റർ

(പ്രസിഡന്റ്, കെ.എസ്.എസ്.പി.യു.)                                             (ട്രഷറർ, കെ. എസ്. എസ്. പി.യു.)

 

ശ്രീമതി എം. കെ. ശാന്തകുമാരി ടീച്ചർ                                                                     ശ്രീ ഇ. നന്ദകുമാർ

(പ്രസിഡന്റ്, തണൽ & കൊടകര ബ്ലോക്ക് കെ.എസ്.എസ്.പി.യു.)                       (സെക്രട്ടറി, തണൽ)

KSSPU THRISSUR DISTRICT COUNSIL

 
 

A


B


C


D


E


F


G


H


I


J


KSSPU KODAKARA BLOCK COUNSILകെ.എസ്‌.എസ്‌.പി.യു. കൊടകര ബ്ലോക്ക്‌ കൗൺസിൽ യോഗം

കെ.എസ്‌.എസ്‌.പി.യു. കൊടകര ബ്ലോക്ക്‌ കൗൺസിൽ യോഗം
 
 
കെ.എസ്‌.എസ്‌.പി.യു. കൊടകര ബ്ലോക്ക്‌ കൗൺസിൽ യോഗം 2015 നവംബർ 28 ന്‌ കൊടകര പെൺഷൻ ഭവനിൽ ചേരുവാനാണല്ലോ നിശ്ചയിച്ചിരുന്നത്‌. അതിൻ പ്രകാരം അന്നുരാവിലെ . ഞാൻ, കെ.എസ്‌.എസ്‌.പി.യു. അളഗപ്പനഗർ സെക്രട്ടറി പി. ശിവദാസ്‌ മാസ്റ്റർ രാവിലെ 9 മണിയോടെ പെൻഷൻ ഭവനിൽ എത്തിച്ചേർന്നു. സ്ഥലം കൃത്യമായി അറിയാത്തതിനാൽ നാട്ടുകാരോട്‌ ചോദിച്ചുചോദിച്ചാണ്‌ സ്ഥലത്ത്‌ എത്തിയത്‌. പെൻഷൻ ഭവൻ പൂട്ടിക്കിടക്കുന്നു. ഒരു ഈച്ച പോലും പരിസരത്തെങ്ങുമില്ല. അങ്ങനെയിരിക്കെ ഒരു പെട്ടിവണ്ടി കുറച്ചു കസേരകളുമായി എത്തി. അത്‌ താഴെയിറക്കാൻ ഡ്രൈവറെ സഹായിച്ചു. വണ്ടി സ്ഥലം വിട്ടു. അധികം താമസിയാതെ വരന്തരപ്പിള്ളി യൂണിറ്റിലെ ശ്രീ സെബാസ്റ്റ്യനും പുതുക്കാടു യൂണിറ്റിലെ ശ്രീ ത്രിവിക്രമനും എത്തിച്ചേർന്നു; പിന്നീടെത്തിയത്‌ അളഗപ്പനഗറിലെ ശ്രീ സി. ഐ. രവീന്ദ്രനാണ്‌. ഏതാനും കസേരകൾ നിരത്തി ഞങ്ങൾ ആസനസ്ഥരായി. പരിചയപ്പെടലും സംഘടനാ കാര്യങ്ങൾ ചർച്ച ചെയ്യലും നടത്തവെ ഏകദേശം ഒംമ്പതേ മുക്കാലോടെ കൊടകര യൂണിറ്റിലെ സെക്രട്ടറി ശ്രീ വർഗ്ഗീസ്‌ ആഗതനായി. അദ്ദേഹം പെൻഷൻ ഭവൻ തുറക്കുകയും ഞാനും അദ്ദേഹവും ഉള്ളിലേക്ക്‌ പ്രവേശിക്കയും ചെയ്തു. സ്ഥലം അറിയാൻ ബാനറും കൊടിയും കെട്ടുന്നത്‌ നല്ലതാണെന്നു ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം ഒരു ബാനറും മൂന്നുനാല്‌ കൊടിയും എടുത്തു തന്നു. ഞങ്ങൾ രണ്ടുപേരും കൂടി അവ കെട്ടി.
ഞങ്ങൾ തിരിച്ചെത്തി. ഹാളിൽ ഏതാനും കസേരകൾ കൂടി നിരത്തി. 10 മണിയോടെ ആളുകൾ മൂന്നുംനാലുമായി എത്തിത്തുടങ്ങി. (WILL BE CONTINUED)

VANITHA SAMMELANAM

അളഗപ്പനഗർ
ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ 
12/12/2015 ശനിയാഴ്ച
രാവിലെ 10 മണി മുതൽ
 നടത്തിയ
വനിതാ സമ്മേളനത്തിൽ നിന്നും ഉള്ള
ദൃശ്യങ്ങൾ
 

 WELCOME BY KM SIVARAMAN
INAUGURATION BY  Mrs AMBILY SOMAN (Kodakara Block Panchayath President)
 Prof. C. VIMALA on Women & Modern Society
Prof. C. VIMALA on Women & Modern Society


 Sri AP JOSE on KSSPU activities
 

 
 

കുടുംബ സംഗമത്തിൽ പുസ്തകപ്രദർശനവും


കുടുംബ സംഗമത്തിൽ പുസ്തകപ്രദർശനവും

ശ്രീ ഒ. ആർ. അംബിയുടെ വസതിയിൽ
13/12/2015ൽ നടത്തിയ കുടുംബ സംഗമത്തിൽ
അംഗങ്ങൾ അവർക്കിഷ്ടപ്പെട്ട പുസ്തകങ്ങൾ കൊണ്ടുവന്നിരുന്നു.
 അവ സംഗമത്തിന്റെ ഭാഗമായി പ്രദർശിപ്പിക്കുകയും
അവയെക്കുറിച്ച് ചർച്ച സംഘടിപ്പിക്കുകയും
 ചെയ്തത് നല്ലൊരു പരിപാടിയായി
അംഗങ്ങളും സംഗമത്തിൽ പങ്കെടുത്ത അയല്ക്കാരും
വിലയിരുത്തി.
 


കെ.എസ്.എസ്.പി.യു. അളഗപ്പനഗർ സംഘടിപ്പിക്കുന്ന കുടുംബ കൂട്ടായ്മകളിൽ ആദ്യത്തേത് 13/12/2015 ഞായർ വൈകീട്ട് 3 മണി മുതൽ പൂക്കോർ ശ്രീ ഒ.ആർ. അംബി അവർകളുടെ വസതിൽ നടന്നു. ഈ മാസം അവസാനം വരെ ഒന്നിടവിട്ട ദിവസങ്ങളിൽ ഓരോ കുടുംബസഗമം വീതം നടത്തുന്നതായിരിക്കും. സംഘടനയെ ശക്തിപ്പെടുത്തുവാനും അംഗങ്ങളിൽ അവബോധവും ആത്മവിര്യവും സന്നിവേശിപ്പിക്കുകയാണ്‌ ലക്ഷ്യം.
ശ്രീ ഒ.ആർ. അംബി അവർകളുടെ വസതി

 എ. ലീല ടീച്ചറുടെ പ്രാർത്ഥന


 പ്രാർത്ഥന

ഇ.എം. പ്രഭാകരൻ മാസ്റ്റർ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുന്നു










 

FAMILY MEET (KSSPU ALAGAPPANAGAR)


നാം ഒരു കുടുംബം” (കുടുംബ സംഗമം 2015)

ശ്രീ / ശ്രീമതി................................................................................................. അവർകൾക്ക്

 

പ്രിയമുള്ളവരേ,

ഏതൊരു സംഘടനയുടെയും ശക്തി അതിലെ അംഗങ്ങളുടെ എണ്ണത്തേയും അർപ്പണ മനോഭാവ ത്തേയും അവരുടെ അവകാശങ്ങൾ, കടമകൾ  എന്നിവയെക്കുറിച്ചുള്ള അവബോധത്തേയും ആശ്രയിച്ചിരിക്കുന്നു.  പെൻഷൻ സംബന്ധമായ കാര്യങ്ങളിൽ കൃത്യമായ അവ ബോധം നമ്മുടെ സംഘടനയിലെ മുഴുവൻ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഉണ്ടാകേണ്ടത് അനിവാര്യമാണ്‌.  പെൻഷൻ നിയമങ്ങൾ, നടപടിക്രമങ്ങൾ എന്നിവ ബോദ്ധ്യപ്പെടുത്തി, അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കുവാൻ അവരെ പ്രാപ്തരാക്കേണ്ടിയിരിക്കുന്നു. കുടുംബയോഗങ്ങൾ വഴി മാത്രമെ ഇത്തരമൊരു ലക്ഷ്യം കൈവരിക്കുവാൻ നമുക്ക് സാധിക്കുകയുള്ളു.  അംഗങ്ങൾ തമ്മിലുള്ള ആത്മീയ ബന്ധവും ഐക്യവും കുടുംബയോഗങ്ങളിലൂടെ ദൃഢവത്കരിക്കുമ്പോൾ സംഘടനാ പ്രവർത്തനങ്ങൾ സുഗമവും ലക്ഷ്യം കാണുന്നവയുമായിത്തീരും.  

കെ. എസ്‌. എസ്‌. പി. യു. അളഗപ്പനഗർ യൂണിറ്റ്‌  മേഖലാതലങ്ങളിലൊരുക്കുന്ന കുടുംബ സംഗമങ്ങളിൽ അതാതു മേഖലകളിലെ മുഴുവൻ പെൻഷൻകാരും അവരുടെ കുടുംബാംഗങ്ങളും സജീവമായി പങ്കെടുത്ത്‌ സംഘടനയുടെ അടിത്തറ ഭദ്രമാക്കുക. കെ.എസ്‌.എസ്‌.പി.യു. വിന്റെ മുദ്രാവാക്യം ഓർക്കുക: നാം ഒരു കുടുംബം”. ജാതി, മത, വർഗ്ഗ, രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കു വിധേയരാകാതെ, ഒരൊറ്റ കുടുംബമായി അതിന്റെ നന്മക്കായി നമുക്ക് പോരാടാം.  അതിനുള്ള തുടക്കമാണീ കുടുംബയോഗങ്ങൾ.

ഈ കുടുംബസംഗമങ്ങൾ സംഘടനയുടെ ലക്ഷ്യപ്രാപ്തിയിലേക്കുള്ള ചൂണ്ടുപലകകളാകട്ടെ. ഈ കുടുംബ സദസ്സിനെ താങ്കളുടെയും കുടുംബാംഗങ്ങളുടെയും മഹനീയ  സാന്നിദ്ധ്യത്താൽ സമ്പന്നമാക്കുവാൻ സാദരം അഭ്യർത്ഥിക്കുന്നു.  

സ്നേഹാദരങ്ങളോടെ,

പി. ശിവദാസ് മാസ്റ്റർ (സെക്രട്ടറി)

 

കെ. എസ്. രാമചന്ദ്രൻ (പ്രസിഡന്റ്)                                       കെ. പി. ജോർജ്ജ് മാസ്റ്റർ (ട്രഷറർ)

 

മേഖല                       : ……………………………………………………………………………...

കുടുംബ സംഗമ വേദി    : ……………………………………………………………………………...

                                  ……………………………………………………………………………...

തിയ്യതിയും സമയവും    : ……………………………………………………………………………...

01


02


03


03


04


05


06


07


08


09


10