WELCOME

കെ. എസ്.എസ്.പി.യു. ന്റെ വെബ്സൈറ്റിലേക്ക് സ്വാഗതം WELCOME TO THE WEBSITE OF K. S. S. P. U.

NEWS

News... ജില്ലാ കൗൺസിൽ യോഗം ഗുരുവായൂരിൽ.

Wednesday, 2 November 2016

മലയാളം - ശ്രേഷ്ഠ ഭാഷാ ദിനാചരണം

മലയാളം - ശ്രേഷ്ഠ ഭാഷാ ദിനാചരണം

 


 


2016 നവംബർ ഒന്ന് - മലയാളം - ശ്രേഷ്ഠ ഭാഷാ ദിനാചരണം - കെ.എസ്.എസ്.പി.യു. വിന്റെ നേതൃത്വത്തിൽ- അയ്യന്തോൾ കോസ്റ്റ്ഫോഡ് ഹാളിൽ നടത്തിൽ.

Tuesday, 8 March 2016

പ്രതിഭകളെ ആദരിച്ചു - 1


ഡോ. റോയ്മോൻ വർഗീസ് എ.

ഗവേഷണ രംഗത്ത് അളഗപ്പനഗറിന്റെ അതുല്യ പ്രതിഭ
 

 

          വിദ്യാഭ്യാസത്തിൽ ഡോക്ട്രേറ്റ് നേടിയ റോയ്മോൻ വർഗീസ് എ.യ്ക്ക് കെ.എസ്.എസ്.പി.യു. അളഗപ്പനഗറിന്റെ അനുമോദനങ്ങൾ.  

          മണ്ണംപേട്ട അയിനിക്കൽ വർഗീസിന്റെയും ടി.ജെ. ആലീസ് ടീച്ചറിന്റെയും ഏകപുത്രനായ  റോയ്മോൻ 1978 ജനുവരി 14 ന്‌ ആണ്‌ ഭൂജാതനായത്.  മാതാഹൈസ്കൂളിൽ നിന്നും എസ്.എസ്.എൽ.സി. പാസ്സായ  റോയ്മോൻ പ്രീഡിഗ്രി പഠനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലായിരുന്നു നടത്തിയത്. സ്വകാര്യപഠനം വഴി ബി.എ., എം. എ. മുതലായ ബിരുദങ്ങൾ അദ്ദേഹം നേടി. മദ്രാസ് സർവ്വകലാശാലയിൽ നിന്നും എം.എഡ്. നേടിയ റോയ്മോൻ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നാണ്‌ എം. ഫിൽ., പി. എച്ച്.ഡി. എന്നിവ കരസ്തമാക്കിയത്.

          വിദ്യാഭ്യാസത്തിൽ ഡോക്ട്രേറ്റ് ഗവേഷണത്തിനായി അദ്ദേഹം തിരഞ്ഞെടുത്തവിഷയം Effectiveness of Critical Pedagogy on the Development of Emotional Competancy among Secondary Students” ആയിരുന്നു. ഉയർന്ന റാങ്കോടെ ഗവേഷണം പൂർത്തിയാക്കുവാനും Ph.D. നേടുവാനും റോയ്മോനു കഴിഞ്ഞു.

          2007 ജൂലൈ 15 നായിരുന്നു റോയ്മോന്റെ വിവാഹം. ടെജിയാണ്‌ പത്നി. സിയോൻ മകനും ഒലീവിയ മകളുമാണ്‌. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഗസ്റ്റ് ലെക്ചറർ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട് റോയ്മോൻ. ഇപ്പോൾ വടക്കാഞ്ചേരി ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ മലയാളം അദ്ധ്യാപകനായി സ്ഥിരനിയമനം ലഭിച്ചിരിക്കുന്നു.

ഭാര്യയോടും മക്കളോടും മാതാവിനോടും കൂടി മണ്ണംപേട്ടയിൽ താമസിക്കുന്ന റോയ്മോൻ നല്ലൊരു എഴുത്തുകാരൻ കൂടിയാണ്‌. ലേഖനങ്ങൾ ഭൂരിഭാഗവും വിദ്യാഭ്യാസവും ഗവേഷണവുമായി ബന്ധപ്പെട്ടവയാണ്‌.

റോയ്മോന്‌ കെ.എസ്.എസ്.പി.യു.വിന്റെ ഭാവുകങ്ങൾ.

 

പ്രതിഭകളെ ആദരിച്ചു -2


കലാമണ്ഡലം കൃഷ്ണ

നർത്തന വേദിയിലെ പൊൻതാരകം

 

          നർത്തന രംഗത്ത് ആഗോള പ്രശസ്തിയിലേക്ക് ഉയർന്ന കലാമണ്ഡലം കൃഷ്ണയ്ക്ക് കെ.എസ്.എസ്.പി.യു.. വിന്റെ ഭാവുകങ്ങൾ.

പുത്തൻപുര കൃഷ്ണൻകുട്ടിയുടെയും  എരാടത്ത് ശോഭയുടെയും മകളായ കൃഷ്ണ തന്റെ പ്രാഥമിക വിദ്യാഭ്യാസം വരന്തരപ്പിള്ളി ജോൺ ബോസ്കോ സ്കൂൾ, ജനത യു.പി. സ്കൂൾ എന്നിവിടങ്ങളിൽ പൂർത്തിയാക്കി കലാമണ്ഡലത്തിൽ എട്ടാം ക്ളാസ്സിൽ ചേർന്നു. 8 മുതൽ ബി. എ. (ഇന്റഗ്രേറ്റഡ് കോഴ്സ്) വരെ അവിടെ പഠനം തുടർന്ന് കൃഷ്ണ മോഹിനിയാട്ടം, കുച്ചുപ്പുടി, ശാസ്ത്രീയ സംഗീതം എന്നിവയിൽ ബിരുദം നേടി. പിന്നീട് ഹൈദരബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും കുച്ചുപ്പുടിയിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. സൗന്ദര്യ ലഹരിയിൽ മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും എം. ഫിൽ നേടിയ കലാമണ്ഡലം കൃഷ്ണ ഇപ്പോൾ ഡോക്ട്രേറ്റിനുള്ള തന്റെ പഠനം തുടരുകയാണ്‌. 

          ഭാരതത്തിൽ അങ്ങോളമിങ്ങോളം സുപ്രസിദ്ധമായ 110ല്പരം മഹാക്ഷേത്രങ്ങളിൽ കലാമണ്ഡലം കൃഷ്ണയുടെ ചിലങ്കയണിഞ്ഞ ചുവടുകകൾ നർത്തന വിസ്മയം തീർത്തിട്ടുണ്ട്. മെയ്ക്ക് ഇന്ത്യ പരിപാടിയുമായി ജർമ്മനിയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോടോപ്പം അദ്ദേഹത്തിന്റെ  സാംസ്കാരിക സംഘത്തിൽ കലാമണ്ഡലം കൃഷ്ണ യുമുണ്ടായിരുന്നു.  അവിടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യാപാരമേളയായ ഹനോവർ മെസ്സെയിൽ ചിലങ്ക കെട്ടിയാടുവാനായത് കൃഷ്ണക്കു മാത്രമല്ല നമ്മുടെ കൊച്ചു കേരളത്തിനും അതോടൊപ്പം നമ്മുടെ അളഗപ്പനഗർ ഗ്രാമപഞ്ചായത്തിനും സുകൃതത്തിന്റെ ശിവാനുഗ്രഹ മായിരുന്നു. ശങ്കരാചാര്യരുടെ സൗന്ദര്യലഹരി അരങ്ങിൽ അവതരിപ്പിച്ചു കൊണ്ടാണ്‌ കലാമണ്ഡലം കൃഷ്ണ ശ്രദ്ധേയയാ കുന്നത്.

          ഇനിയും കൃഷ്ണക്ക് നർത്തനരംഗത്ത് കൈലാസ ഗിരിശൃംഗങ്ങൾ കയറി അവിടെ ആനന്ദലഹരിയിലാടുവാനും നൃത്തത്തിലെ ശൈവ സൗന്ദര ലഹരി അനുഭവിക്കുവാനും ഇടയാകട്ടെ എന്ന് കെ.എസ്.എസ്.പി.യു. ആശംസിക്കുന്നു. ഉയർച്ചയുടെ പടവുകൾ സുഗമമായി കയറുവാൻ ജഗദീശ്വരൻ കൃഷ്ണയെ അനുഗ്രഹിക്കട്ടെ.

പ്രതിഭകളെ ആദരിച്ചു - 3

പ്രതിഭകളെ ആദരിച്ചു

 
വിശിഷ്ട സേവാമെഡൽ ജേതാവ്  
ശ്രീ ടി.എസ്. സിനോജ് (സി.ഐ. ഓഫ് പൊലീസ്)
          മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാമെഡൽ ജേതാവ് ശ്രീ ടി.എസ്. സിനോജ് (സി.ഐ. ഓഫ് പൊലീസ് ) ന്‌ അനുമോദനങ്ങൾ. ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ചാണ്‌ മുഖ്യമന്ത്രി യുടെ റിപ്പബ്ലിക് ദിന പൊലീസ് മെഡലുകൾ  പ്രഖ്യാപിച്ചത്. ശ്രീ ടി. എസ്. സിനോജ് ഇരിങ്ങാലക്കുടയിൽ സർക്കിൾ ഇൻസ്പെക്ടർ ആയിരിക്കെയാണ്‌ അദ്ദേഹത്തിന്‌ ഈ വിശിഷ്ട സേവാമെഡൽ നേട്ടം ഉണ്ടായത്.
          നല്ല അദ്ധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡുജേതാവും കെ.എസ്.എസ്.പി.യു. കൊടകര ബ്ളോക്ക് കമ്മിറ്റി പ്രസിഡന്റും ആയ ശ്രീമതി എം. കെ. ശാന്തകുമാരി ടീച്ചറുടെയും ശ്രീ ടി. കെ. ശിവരാമന്റെയും പ്രഥമ പുത്രനാണ്‌ ശ്രീ സിനോജ്.
1972 മെയ് 26ന്‌ ജനിച്ച അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം വെണ്ടോർ എൽ.പി. സ്കൂൾ, വെണ്ടോർ അളഗപ്പ യു. പി. സ്കൂൾ എന്നിവിടങ്ങളിലും ഹൈസ്കൂൾ വിദ്യാഭ്യാസം വേലുപ്പാടം സെന്റ്. ജോസഫ്സ് ഹൈസ്കൂളിലുമായിരുന്നു. പ്രീഡിഗ്രി കോഴ്സ് ശ്രീ കേരളവർമ്മ കോളേജിൽ പൂർത്തിയാക്കിയ സിനോജ് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്നും സുവോളജി യിൽ ബി.എസ്.സി ബിരുദം നേടി. തുടർന്ന് മദ്രാസ് യൂണിവേഴ്സിറ്റിയിൽ എം. ബി. എ. കരസ്ഥമാക്കി. 2003 ൽ കേരളാ പൊലീസിൽ സബ്-ഇൻസ്പെക്ടർ ആയി ഡയറക്റ്റ് സെലെക്ഷൻ ലഭിച്ചു. പത്തനംതിട്ട, പേരൂർക്കട, ഒറ്റപ്പാലം, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ എസ്. ഐ. എന്ന നിലയിൽ ശ്രീ സിനോജ് സേവനം  അനുഷ്ടിച്ചിട്ടുണ്ട്. 2008ൽ സർക്കിൾ ഇൻസ്പെക്ടർ ആയി ഇരിട്ടിയിൽ നിയമിതനായി. സി. ഐ. ഓഫ് പൊലീസ് എന്ന നിലയിൽ വടക്കാഞ്ചേരി, മണ്ണാർക്കാട്, ഇരിങ്ങാലക്കുട എന്നീ സ്റ്റേഷനുകളിൽ കൂടി സേവനം ചെയ്തതിനു ശേഷം ഇപ്പോൾ അദ്ദേഹത്തിന്‌ തൃശ്ശൂർ  പൊലീസ് അക്കാദമിയിലേക്ക് സ്ഥലമാറ്റം ലഭിച്ചിരിക്കുകയാണ്‌. 
          2012 ൽ മുഖ്യമന്ത്രിയിൽ നിന്നും ബാഡ്ജ് ഓഫ് ഓണർ ബഹുമതി ശ്രീ സിനോജിന്‌ ലഭിച്ചു. ഇരിങ്ങാലക്കുട സി.ഐ. എന്ന നിലയിൽ ശ്രീ സിനോജ് കാഴ്ച വെച്ച സേവന മികവിവിനാണ്‌  ഇക്കൊല്ലത്തെ റിപ്പബ്ളിക്ക് ദിന പൊലീസ് മെഡലിന്‌ അദ്ദേഹം അർഹനായത്. 2016 ആഗസ്ത് 15 ലെ സ്വാതന്ത്ര്യ ദിനാഘോഷ വേളയിലാണ്‌ മുഖ്യമന്ത്രിയിൽ നിന്നും അദ്ദേഹം മെഡൽ സ്വീകരിക്കുക.
സംഗീതയാണ്‌ സഹധർമ്മിണി, രാഹുൽ ഏകമകനും.
തന്റെ സേവനമേഖലയിൽ അതീവ ശ്രദ്ധാലുവായ, കർമ്മനിരതനായ ശ്രീ സിനോജിന്‌ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. സേവനത്തിന്റെ പാതയിൽ തനതായ വ്യക്തി മുദ്ര പതിപ്പിക്കുവാൻ അദ്ദേഹത്തിനു കഴിയുമാറാകട്ടെ.
കെ.എസ്.എസ്.പി.യു. ശ്രീ സിനോജിന്റെ സേവനങ്ങളെ ആദരിക്കുകയും അദ്ദേഹത്തിന്‌ അനുമോദനങ്ങൾ അർപ്പിക്കുകയും ചെയ്യുന്നു. 

Monday, 1 February 2016

ONE DAY TOUR (ഏകദിന വിനോദയാത്ര)



ഏകദിന വിനോദയാത്രയിൽ നിന്നും
 
 
 

































24​‍ാം വാർഷിക സമ്മേളനം

24​‍ാം വാർഷിക സമ്മേളനം
 
24​‍ാം വാർഷിക സമ്മേളനം 2016 ഫെബ്രുവരി 24 ബുധൻ രാവിലെ 9മണി വെണ്ടോർ മഞ്ഞളീസ് ഓഡിറ്റോറിയാത്തിൽ
ഏവർക്കും സ്വാഗതം

അഭിനന്ദനങ്ങൾ ! അനുമോദനങ്ങൾ!! അഭിനന്ദനങ്ങൾ!!!

2016 ലെ റിപ്പബ്ലിക്  ദിനത്തോടനുബന്ധിച്ച്
മികച്ച സേവനത്തിനുള്ള കേരളാ മുഖ്യമന്ത്രിയുടെ  
പോലീസ് മെഡലിന്‌
182 പേർ അർഹരായി. ഇവരിൽ
ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ ഓഫ് പൊലീസ് ആയ
ശ്രീ ടി. എസ്. സിനോജും
ഉൾപ്പെടുന്നു. 

അനുമോദനങ്ങൾ അനുമോദനങ്ങൾ അനുമോദനങ്ങൾ
 
T. S. SINOJ
C. I. OF POLICE, IRINJALAKUDA
 
അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ
 

തൃശൂർ ജില്ലയിൽ ആമ്പല്ലൂരിനു സമീപം കാഞ്ഞൂർ ദേശത്ത് തണ്ടാശ്ശേരി വീട്ടിൽ ശിവരാമന്റെയും ശാന്തകുമാരി ടീച്ചറുടെയും മകനാണ്‌ ശ്രീ സിനോജ്. ഏറെ കാലമായി ഇരിങ്ങാലക്കുട സി. ഐ. ആയി സേവനം അനുഷ്ടിക്കുകയാണ്‌ സിനോജ്. സംഗീതയാണ്‌ പത്നി. രാഹുൽദേവ് മകനാണ്‌.
സിനോജിന്‌ കെ.എസ്.എസ്.പി.യു.വിന്റെ അഭിനന്ദനങ്ങൾ