WELCOME

കെ. എസ്.എസ്.പി.യു. ന്റെ വെബ്സൈറ്റിലേക്ക് സ്വാഗതം WELCOME TO THE WEBSITE OF K. S. S. P. U.

NEWS

News... ജില്ലാ കൗൺസിൽ യോഗം ഗുരുവായൂരിൽ.

Wednesday, 29 April 2015

REFLECTIONS ON ‘MAY DAY’ (വേണം നമുക്ക് വേറിട്ടൊരു തൊഴിൽ സംസ്കാരം)

 
 വേണം നമുക്ക് വേറിട്ടൊരു തൊഴിൽ സംസ്കാരം
            മെയ് ഒന്ന്‌ - സർവ്വരാജ്യ തൊഴിലാളി ദിനം. സർവ്വ രാജ്യ തൊഴിലാളികളുടെ സ്വാതന്ത്ര്യ സമ്പാദനത്തിന്റെ ദിനമാണത്, അവകാശ സംരക്ഷണത്തിന്റേയും. ആചരണത്തിൽ മാത്രം ഒതുങ്ങിത്തുടങ്ങിയോ മെയ്ദിനം? ഈ ചോദ്യത്തിനു പ്രസക്തി ഏറിവരുന്ന കാലഘട്ടത്തിലൂടെയാണ്‌ നാം ചരിക്കുന്നത്.
ദിനാചരണലക്ഷ്യം
          മെയ് ദിനം തൊഴിലിന്റെയും തൊഴിലാളികളുടെ അവകാശത്തിന്റെയും മഹത്വം ഓർമ്മിപ്പിക്കുന്ന ദിനമാണത്. ഈ ഭൂമുഖത്തുള്ള മിക്കവരും ഒന്നല്ലെങ്കിൽ മറ്റൊരു തൊഴിൽ ചെയ്യുന്നു. ചില ആളുകൾ സ്വന്തം തൊഴിൽ ചെയ്യുന്നു. വേറൊരു കൂട്ടം ആളുകൾ മറ്റുള്ളവരുടെ തൊഴിൽ ഉപജീവനമാർഗ്ഗമായി ചെയ്യുന്നു. അന്തിമമായി പറഞ്ഞാൽ ഇവരെല്ലാവരും തൊഴിലാളികൾ തന്നെ. പക്ഷെ രണ്ടാം വിഭാഗത്തിൽ പെട്ടവരെ ചൂഷണം ചെയ്യുവാനുള്ള സാദ്ധ്യത കൂടുതലാണ്‌. അപ്പോൾ ചൂഷകരും  ചൂഷിതരും ജന്മമെടുക്കന്നു. ഇവിടെയാണ്‌ തൊഴിലിന്റെ മഹത്വം മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത മറനീക്കി പുറത്തുവരുന്നത്. സഹജീവികളെ വഞ്ചിക്കാതെയും, അനർഹമായ മുതൽ കാംക്ഷിക്കാതെയുമുള്ള തൊഴിൽ സംസ്കാരം ഉടലെടുക്കണം. ആ നവ തൊഴിൽ സംസ്കാരമാണ്‌ മഹത്തരം എന്ന് തൊഴിലുടമയും തൊഴിളാളികളും മറ്റു ഗുണഭോക്താക്കളും മനസ്സിലാക്കുന്ന സുദിനം ആഗതമാകണം. അതായിരിക്കട്ടെ മെയ് ദിനാചരണത്തിന്റെ ആധുനിക ലക്ഷ്യം.  
തൊഴിലാളി ദിന ചരിത്രം
          1886ൽ ചിക്കാഗോയിൽ ഫെഡറേഷൻ ഓഫ് ഓർഗനൈസ്ഡ് ട്രേഡേഴ്സ് ആന്റ് ലേബർ മൂവ്മെന്റ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ ഒരു സമരം നടന്നു. അമിതമായ അദ്ധ്വാനഭാരം കുറക്കുക, ജോലിസമയം എട്ട് മണിക്കൂറായി നിജപ്പെടുത്തുക തുടങ്ങിയവയായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ. സമരത്തെ തുടർന്ന് തൊഴിലുടമ പുതിയ തൊഴിലാളികളെ നിയമിച്ച് സ്ഥാപനം പ്രവർത്തിപ്പിച്ചു. സമരക്കാർ ഇതു തടയുകയും പ്രതിഷേധം ശക്തിപ്പെടുത്തുകയും ചെയ്തപ്പോൾ പോലീസ് വെടിവെപ്പും തൊഴിലാളി മരണങ്ങളും നിത്യ സംഭവമായി. സമരം ജനകീയവത്കരിക്കപ്പെട്ടു.  
 
          ഹേമാർക്കറ്റിൽ സമാരാനുകൂലികളായ ജനങ്ങളും പോലീസും ഏറ്റുമുട്ടി. അതിനിടക്കുണ്ടായ ബോമ്പു സ്ഫോടനത്തിൽ എട്ടു പോലീസുകാരും കുറെ തൊഴിലാളികളും സമരാനുകൂലികളായ ജനങ്ങളും കൊല്ലപ്പെട്ടു. വധക്കുറ്റം ആരോപിച്ച് നാലു സമരക്കാരെ ഭരണകൂടം 1887 നവംബർ 11 ന്‌ വധശിക്ഷക്ക് വിധേയമാക്കി. ഇവരുടെ മൃതദേഹവും വഹിച്ച് സമരക്കാർ നടത്തിയ വിലാപയാത്ര നഗരത്തെ അക്ഷരാർത്ഥത്തിൽ ഇളക്കിമറിച്ചു. സമരം കൂടുതൽ ശക്തമായെന്നു തിരിച്ചറിഞ്ഞ ഭരണകൂടം അവസാനം ജനങ്ങൾക്കു മുന്നിൽ മുട്ടുമടക്കി. സമരക്കാരുടെ പ്രധാന ആവശ്യമായ എട്ടു മണിക്കൂർ അദ്ധ്വാനം, എട്ടു മണിക്കൂർ വിനോദം, എട്ടു മണികൂർ വിശ്രമം എന്ന തത്വം ഭരണാധികാരി കൾ അംഗീകരിച്ചു. 
          1889ൽ പാരീസിൽ നടന്ന ഇന്റർനാഷണൽ വർക്കിങ്മെൻസ് അസോസിയേഷൻ സമ്മേളനത്തിൽ മെയ് ഒന്ന് തൊഴിലാളി ദിനമായി അംഗീകരിക്കുകയും അന്നു മുതൽ ആചരിക്കുവാൻ തുടങ്ങുകയും ചെയ്തു.
തൊഴിൽ മാന്യത- സംസ്കാരം 
          തൊഴിൽ ചെയ്യുവാനുള്ള സന്നദ്ധത, തൊഴിലിലുള്ള ആത്മാർത്ഥത, എന്നിവ ഏതൊരു തൊഴിലിനെയും മാന്യതയുള്ളതാക്കിത്തീർക്കും. അർപ്പണ മനോഭാവവും ചിട്ടയുമുള്ള തൊഴിലാളികളെയാണ്‌ നമുക്കാവശ്യം. അവകാശങ്ങൾക്കായി പോരാടുന്നതിനോടൊപ്പം കടമയെക്കുറിച്ചുള്ള ഓർമ്മയും സംസ്കാര സമ്പന്നനായ തൊഴിലാളിക്ക് തിലകക്കുറി ചാർത്തുമെന്നതിൽ സംശയമില്ല. 
          സ്വന്മക്കായി, സഹജീവികളുടെ നന്മക്കായി, രാഷ്ട്ര പുരോഗതിക്കായി പുതിയൊരു തൊഴിൽ സംസ്കാരം ഉദയം ചെയ്യട്ടെ. ചൂഷിതരില്ലാത്ത, ചൂഷകരില്ലാത്ത ഒരു സമൂഹ സൃഷ്ടിക്കായി നമുക്ക് അദ്ധ്വാനിക്കാം, പോരാടാം.  അവകാശ സമരങ്ങളിൽ രക്തസാക്ഷികളായവരെ, അവരുടെ സേവനങ്ങളെ ഈ മെയ് ദിനാചരണ വേളയിൽ നമുക്ക് അനുസ്മരിക്കാം. അവരുടെ കുഴിമാടങ്ങളിൽ നന്ദിയുടെ അരുണപുഷ്പങ്ങൾ നമുക്ക് അർപ്പിക്കാം. അവരുടെ ത്യാഗോജ്ജ്വല ചരിത്രത്തിനു മുന്നിൽ നമുക്കർപ്പിക്കാം ഒരായിരം അഭിവാദ്യങ്ങൾ. ഇൻക്വിലാബ് സിന്ദാബാദ്!!!
(തുടരും)
MAY DAY GREETINGS
 
 
HAPPY MAY DAY
TO ALL OF YOU,
COMRADES
 

KSSPU WEMENS' SUB COMMITTEE


KSSPU THRISSUR POORAM GREETINGS


KSSPU THRISSUR POORAM GREETINGS


KSSPU BOOK REVIEW - THURAKKAATTHA CHEPPU


 
ഉണ്ണികൃഷ്ണൻ പുലരി. - ഒരു
സർഗ്ഗ പ്രതിഭ 
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഇരുപത്തിമൂന്നാമത് തൃശ്ശൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് 07 -04 - 2015 ൽ നടത്തിയ കവിതാരചന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ഉണ്ണികൃഷ്ണൻ പുലരി കവിത, കഥ, നോവൽ എന്നീ മേഖലകളിൽ സർഗാത്മക സൃഷ്ഠികൾ നടത്തിയിട്ടുള്ള ഒരു ബഹുമുഖ പ്രതിഭ യാണെന്നു പറയുന്നതിൽ തെറ്റില്ല. സാമൂഹ്യ സേവനത്തിലും തല്പരനായ ശ്രീ ഉണ്ണികൃഷ്ണന്റെ കൃതികളിൽ സമൂഹത്തിന്റെ ഉൾത്തുടിപ്പുകൾ നിറഞ്ഞു കാണാം. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കഥയായും, കവിതയായും, നാടകങ്ങളായും ലേഖനങ്ങളായും ധാരാളമെഴുതിയിട്ടുള്ള ഉണ്ണികൃഷ്ണന്റെ മൂന്നു കൃതികൾ പുസ്തകരൂപത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. 
1.കൃഷ്ണവിചാരം (കവിതാ സമാഹാരം)
2. അശ്വതമാ... ഹതഃ...? (നോവൽ) 
3. തുറക്കാത്ത ചെപ്പ് (കഥാ സമാഹാരം)
(will be continued)
 
 
 
 
 
 
 
 

KSSPU TALENT P. A. VALLIAMMA

ശ്രീമതി പി.എ.വള്ളിയമ്മ ടീച്ചർ - നമ്മുടെ ഗാനകോകിലം

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഇരുപത്തിമൂന്നാമത് തൃശ്ശൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് 07 - 04 - 2015 ൽ നടത്തിയ സിനിമാഗാനാലാപനം, കവിതാലാപനം, ലളിത ഗാനാലാപനം എന്നീ മത്സരങ്ങളിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനങ്ങൾ
കരസ്തമാക്കിയ ശ്രീമതി വള്ളിയമ്മ ടീച്ചർ കൊടകര ബ്ലോക്കിൽ നെന്മണിക്കര കെ.എസ്.എസ്.പി.യു. യൂണിറ്റിലെ സജീവ പ്രവർത്തകനാണ്‌. തലോർ എൽ.എഫ്. എൽ. പി സ്കൂളിൽ നിന്നും 2005ൽ വിരമിച്ച ശ്രീമതി വള്ളിയമ്മ ടീച്ചർ കൊടകര ബ്ലോക്ക് തല മത്സരത്തിൽ മാപ്പിളപ്പാട്ട്, സിനിമാഗാനാലാപനം, കവിതാലാപനം, ലളിത ഗാനാലാപനം എന്നിവയിൽ ഒന്നാം സ്ഥാനങ്ങൾ കയ്യടക്കിയാണ്‌ ജില്ലാതല മത്സരത്തിനെത്തിയിരുന്നത്

KSSPU TALENT - UNNIKRISHNAN PULARY


ഉണ്ണികൃഷ്ണൻ പുലരി. - ഒരു സർഗ്ഗ പ്രതിഭ 

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഇരുപത്തിമൂന്നാമത് തൃശ്ശൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് 07 -04 - 2015 ൽ നടത്തിയ കവിതാരചന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ഉണ്ണികൃഷ്ണൻ പുലരി കവിത, കഥ, നോവൽ എന്നീ മേഖലകളിൽ സർഗാത്മക സൃഷ്ഠികൾ നടത്തിയിട്ടുള്ള ഒരു ബഹുമുഖ പ്രതിഭ യാണെന്നു പറയുന്നതിൽ തെറ്റില്ല. സാമൂഹ്യ സേവനത്തിലും തല്പരനായ ശ്രീ ഉണ്ണികൃഷ്ണന്റെ കൃതികളിൽ സമൂഹത്തിന്റെ ഉൾത്തുടിപ്പുകൾ നിറഞ്ഞു കാണാം. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കഥയായും, കവിതയായും, നാടകങ്ങളായും ലേഖനങ്ങളായും ധാരാളമെഴുതിയിട്ടുള്ള ഉണ്ണികൃഷ്ണന്റെ മൂന്നു കൃതികൾ പുസ്തകരൂപത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. 

1.കൃഷ്ണവിചാരം (കവിതാ സമാഹാരം)

2. അശ്വതമാ... ഹതഃ...? (നോവൽ) 

3. തുറക്കാത്ത ചെപ്പ് (കഥാ സമാഹാരം)

KSSPU TALENT K. RAJAN MASTER


കെ.. രാജൻ മാസ്റ്റർ

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഇരുപത്തിമൂന്നാമത് തൃശ്ശൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് 07 -04 - 2015 ൽ നടത്തിയ രചനാ മത്സരങ്ങളിൽ ചെറുകഥ, നാടകം എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനങ്ങൾ കരസ്തമാക്കിയ ശ്രീ കെ. രാജൻ മാസ്റ്റർ കെ. എസ്.എസ്.പി.യു. പുഴക്കൽ ബ്ലോക്ക് സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുന്നു. നിസ്തുലമായ സേവനത്തിനുശേഷം വിദ്യാഭ്യാസ വകുപ്പിൽ നിന്നും വിരമിച്ച അദ്ദേഹം സംഘടനാ പ്രവർത്തനങ്ങളിൽ സജീവമാണ്‌. രാജൻ മാസ്റ്ററെ 9495465174 എന്ന നമ്പറിൽ വിളിച്ച് അഭിനന്ദനം അറിയിക്കൂ.

KSSPU TALENT - P.K. MOHANAN

 
ശ്രീ പി. കെ. മോഹനൻ  - ഒരു ഗാനാലാപന പ്രതിഭ
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഇരുപത്തിമൂന്നാമത് തൃശ്ശൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് 07 -04 - 2015 ൽ നടത്തിയ സിനിമാഗാനാലാപനം, കവിതാലാപനം എന്നീ മത്സരങ്ങളിൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും ലളിതഗാന മത്സരത്തിൽ മൂന്നാം സ്ഥാനവും കരസ്തമാക്കിയ ശ്രീ പി. കെ. മോഹനൻ തൃശ്ശൂർ ഈസ്റ്റ് ബ്ലോക്ക് വിൽവട്ടം കെ.എസ്.എസ്.പി. യു. യൂണിറ്റിലെ സജീവ പ്രവർത്തകനാണ്‌. സജീവപ്രവർത്തകനാണ്‌. തൃശ്ശൂർ ഈസ്റ്റ് ബ്ലോക്ക് തല മത്സരങ്ങളിൽ മുൻസൂചിപ്പിച്ച മൂന്നിനങ്ങളില്ലും മോഹനന്‌ ഒന്നാം സ്ത്താനം നേടാൻ കഴിഞ്ഞിരുന്നു. ലീഗൽ മെട്രോളജി വകുപ്പിൽ അസിസ്റ്റന്റ് കൺട്രോളർ പദവിയിൽ നിന്നും വിരമിച്ച മോഹനൻ തമസിക്കുന്നത് ചേറൂരിലാണ്‌. 
ശ്രീ മോഹനന്‌  കെ.എസ്.എസ്.പി.യു. വിന്റെ അഭിനന്ദനങ്ങൾ.
താങ്കൾക്കും ശ്രീ മോഹനനെ അഭിനന്ദനങ്ങൾ അറിയിക്കാം ഫോൺ നമ്പർ 7403151440

KSSPU THRISSUR DISTRICT CONVENTIOM SCENES







 



ആദരാഞ്ജലികൾ


ആദരാഞ്ജലികൾ
 
നാനിക്കുട്ടി മാരസ്യാർ
 

കെ. എസ്. എസ്. പി. യു. അംഗമായ, പൂക്കോട് കേളിപ്പറമ്പത്ത് മാരാത്ത് നാനിക്കുട്ടി എന്ന നാരായണി മാരസ്യാർ (95 വയസ്സ്‌)  2015 ഏപ്രിൽ 22 ബുധനാഴ്ച ഉച്ചതിരിഞ്ഞ്‌ 12-30ന്‌  വാർദ്ധക്യ സഹജമായ രോഗങ്ങളാൽ നിര്യാതയായി. ശവസംസ്കാരം കുടുംബ വളപ്പിൽ മതാചാര പ്രകാരം നടത്തി. ഫാമിലി പെൻഷണർ എന്ന നിലയിൽ പരേത 2002 മുതൽ കെ. എസ്. എസ്. പി. യു. അംഗമായിരുന്നു.

പോലീസ് വകുപ്പിൽ നിന്നും വിരമിച്ച മാക്കോത്ത് മാരാത്ത് നാരായണൻ മാരാരുടെ ഭാര്യയാണ്‌ നാനിക്കുട്ടി. പരേതനായ ചന്ദ്രശേഖരൻ, പാർവ്വതി (അവിവാഹിത), ശങ്കരൻകുട്ടി, ഗിരിജ, തങ്കം, ഏഷ്യാഡ് ശശി എന്നറിയപ്പെടുന്ന ശശിധരൻ എന്നിവർ മക്കളാണ്‌. സരോജിനി, വിജയം, തങ്കപ്പൻ, രാമൻകുട്ടി, സതീദേവി എന്നിവർ മരുമക്കളുമാണ്‌. 

കെ. എസ്. എസ്. പി. യു. നാനിക്കുട്ടി മാരസ്യാരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകകയും പുഷ്പചക്രം സമർപ്പിക്കുകയും ചെയ്തു. സെക്രട്ടറി പി. ശിവദാസ് മാസ്റ്റർ, ട്രഷറർ കെ. പി. ജോർജ്ജ് മാസ്റ്റർ, മുൻ സെക്രട്ടറി പി.കെ. വാസു എന്നിവർ പരേതയുടെ ഭവനം സന്ദർശിച്ച് കുടുംബാംഗങ്ങളെ യൂണിയന്റെ അനുശോചനം അറിയിച്ചു.

സമാശ്വാസനിധിയിൽ നിന്നുള്ള തുക മക്കൾക്കു കൈമാറി. അവിവാഹിതയായ മകൾ പാർവ്വതിക്കു ഫാമിലി പെൻഷൻ ലഭിക്കുവാൻ ചെയ്യേണ്ട കാര്യങ്ങൾ വിശദമാക്കുകയും ചെയ്തിട്ടുണ്ട്.  

പരേതയുടെ ആത്മാവിന്‌ നിത്യശാന്തി നേർന്നുകൊള്ളുന്നു.

Thursday, 16 April 2015

Mr. K. S. RAMACHANDRAN, NEWLY ELECTED PRESIDENT

 
 
 
 K. S. RAMACHANDRAN
 
Sri. K. S. RAMACHANDRAN IS OUR NEWLY ELECTED PRESIDENT.  WE, THE MEMBERS OF KSSPU ALAGAPPAGAR UNIT SINCERCLY CONGRATULATES YOU. BEST WISHES!.

Monday, 13 April 2015

നിങ്ങൾ വിഷുപ്പക്ഷിയെ കണ്ടിട്ടുണ്ടോ?

നിങ്ങൾ വിഷുപ്പക്ഷിയെ കണ്ടിട്ടുണ്ടോ? 

കുയിൽ വർഗ്ഗത്തിൽ ഉൾപ്പെടുന്ന ഒരു പക്ഷിയാണ്‌ ഇന്ത്യയിൽ വിഷുപ്പക്ഷി എന്ന പേരിൽ അറിയപ്പെടുന്നത്‌. ഇതിന്റെ പ്രത്യേക ഈണത്തിലുള്ള കൂകൽ വളരെ കർണ്ണാനന്ദകരമാണ്‌. എത്ര കഠിന ഹൃദയനാണെങ്കിലും എത്ര ദുരഭിമാനിയാണെങ്കിലും മനസ്സിലെങ്കിലും വിഷുപ്പക്ഷിയോടൊപ്പം ഒന്നു കൂകാത്തവർ കാണില്ല. 
ഇലച്ചില്ലകൾക്കിടയിൽ മറിഞ്ഞിരുന്നു കൂകുന്ന ഇവയെ കാണുക അത്ര എളുപ്പമല്ല. കുക്കുലസ് മൈക്രോപ്റ്റെറസ്  (Cuculus Micropterus) എന്നാണ്‌ ഇവയുടെ ശാസ്ത്രീയ നാമം. മേടമാസം ഇവയുടെ ഇണചേരൽ കാലമാണ്‌. ഇണയെ ആകർഷിക്കാൻ ഇവ പുറപ്പെടുവിക്കുന്ന ശബ്ദമാണ്‌ കർണ്ണ പീയുഷമായ കൂകൽ ആയി മാറുന്നത്. 
ഇന്ത്യൻ ഉപഭൂഖണ്ടത്തിന്റെ കിഴക്കെ പകുതിയിൽ  ഹിമാലയം മുതൽ കന്യാകുമാരി വരെയും ആന്തമാൻ നിക്കോബാർ ദ്വീപു സമൂഹത്തിലും ശ്രീലങ്കയിലും വിഷുപ്പക്ഷി വസിക്കുന്നു. തലയുടെ മുകൾഭാഗം, തൊണ്ട, മാറിടം എന്നി ഭാഗങ്ങൾ നേർത്ത ചാരനിറത്തിൽ കാണപ്പെടുന്ന വിഷുപ്പക്ഷി ഇന്ത്യയുടെ ഇതരഭാഗങ്ങളിലും വിരളമായി വസിക്കുന്നുണ്ട്. കാർഷിക, സംസ്കാരിക പൈതൃകത്തിലെ പല ആചാരങ്ങളിലും വിഷുപ്പക്ഷിക്ക് പ്രമുഖ സ്ഥാനമുണ്ട് എന്ന കാര്യം ഓർക്കുക.



പ്രൊഫസർ കെ. എസ്. പി. കർത്താ അന്തരിച്ചു

 
 
പ്രൊഫസർ കെ. എസ്. പി. കർത്താ

കോതമംഗലം എം. എ. കോളേജ് മലയാള വിഭാഗം മുൻ മേധാവിയും പ്രശസ്ത സാഹിത്യകാരനുമായ ശ്രീ കെ. എസ്. പി. കർത്താ (83 വയസ്സ്‌)  02 - 04 - 2015 ൽ നിര്യാതനായി. കേരളത്തിലെ അറിയപ്പെടുന്ന സാഹിത്യകാരനായിരുന്നു അദ്ദേഹം. ബാലസാഹിത്യ  രചനയിൽ   അദ്ദേഹത്തിന്റെ    അസാമാന്യ

പാടവം പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്‌. മലയാള ത്തിലെ ഒട്ടുമിക്ക ആനുകാലിക പ്രസിദ്ധീകരണ ങ്ങളിലും കർത്തായുടെ രചനകൾ ഇടം നേടിയിട്ടുണ്ട്. 

ബാലരമയിൽ ശ്രീ കെ. എസ്.പി. കർത്തായുടെ ബാലസാഹിത്യ സൃഷ്ടികൾ ധാരാളമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാള മനോരമ വിദ്യാർത്ഥി കൾക്കായി തയ്യാറാക്കുന്ന ‘പഠിപ്പുര’ എന്ന പംക്തിയുടെ മുഖ്യ ഉപദേശകരിൽ ഒരാളായിരുന്നു ശ്രീ കെ.എസ്.പി. 

ഒരു അദ്ധ്യാപകനെന്ന നിലയിൽ ഏകദേശം മൂന്നര ദശാബ്ദക്കാലത്തെ സേവനചരിത്രമുള്ള ശ്രീ കെ. എസ്. പി. കർത്താ ഒരു മാതൃകാ അദ്ധ്യാപകൻ എന്നതിലുപരി പഠിതാക്കളുടെ സർവ്വതോന്മുഖമായ വ്യക്തിത്വ വികസനത്തിൽ ശ്രദ്ധിച്ചിരുന്ന വ്യക്തിയായിരുന്നു. അദ്ധ്യാപക ജീവിതത്തിൽ നിന്നും വിരമിച്ച കർത്താ മാഷ് ശിഷ്ട ജീവിതം സാഹിത്യ രചനയാലും സാമൂഹ്യ പ്രവർത്തനങ്ങളാലും സമ്പന്നമാക്കുകയായിരുന്നു. കുറച്ചുകാലമായി അസുഖം ബാധിച്ച്, വരന്തരപ്പിള്ളിയിലുള്ള സ്വവസതി യിൽ ചികിത്സയിലായിരുന്നു ശ്രീ കർത്താ. 

സേവനത്തിന്റെ വൈവിദ്ധ്യമേറിയ പ്രവർത്തന മണ്ഡലങ്ങളിൽ പ്രൊഫസർ കെ. എസ്. പി. കർത്താ നല്കിയ സംഭാവനകൾ  നന്ദിയോടെ നമുക്ക് ഓർമ്മിക്കാം. പെൻഷൻ കുടുംബം വരന്തരപ്പിള്ളി യുണിറ്റിലെ അംഗമായിരുന്നു അദ്ദേഹം. 

റിട്ടയേഡ് അദ്ധ്യാപിക ശ്രീമതി എം. പി. ശാരദാമയാണ്‌ കർത്തായുടെ പത്നി. സുഭാഷ്, രമേശ് എന്നിവർ മക്കളും ഹേമ, സീമ എന്നിവർ മരുമക്കളുമാണ്‌. 

പ്രൊഫസർ കർത്തായുടെ ആത്മാവിന്‌ നിത്യശാന്തി നേരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തിൽ കെ.എസ്.എസ്.പി. അളഗപ്പനഗർ യൂണിറ്റും പങ്കുചേരുന്നു.

ആദരാഞ്ജലികൾ!

Mr. E. V. LONAPPAN MASTER

CONGRATS MASTERJI
 
 
Sri. E. V. LONAPPAN MASTER - A MULTI-TALENTED PENSIONER
 
Sri. E. V. LONAPPAN MASTER PARTICIPATED IN CULTURAL COMPETITIONS BOTH ATTHE BLOCK LEVEL AND THE DISTRICT LEVEL. HE GOTSEVERAL PRIZES IN THIS CONNECTION.HE BAGGED FIRST PLACE AND TROPHY IN 'NATAN PAATTU', SECOND IN FIM SONGS AND MAPPILA PAATTU. ALAGAPPANAGAR KSSPU PROUDLY CONGRATULATES YOU, OUR BELOVED LONAPPAN MASTER. BEST WISHES FOR A BETTER PERFORMANCE . (READ MORE)

KSSPU ALAGAPPANAGAR UNIT COMMITTEE

 
KSSPU ALAGAPPANAGAR UNIT COMMITTEE (2015 - 16)
 

Smt. SANTHAKUMARI TEACHER

 Mrs. SANTHAKUMARI TEACHER
 
Mrs. SANTHAKUMARI TEACHER 
ADDRESSING A PUBLIC MEETING
 
Smt. SANTHAKUMARI TEACHER IS DEDICATED MEMBER OF KSSPU ALAGAPPANAGAR UNIT. SHE SERVED THIS UNIT FOR SEVERAL YEARS AS ITS PRESIDENT, SECRETARYM etc. NOW SHE HAS BEEN ELECTED AS THE PRESIDENT OF KSSPU KODAKARA BLOCK COMMITTEE. SHE ALSO SERVES ALAGAPPANAGAR UNIT AS ITS VICE PRESIDENT. SHE IS A PROMISING LEADER.
 
SHE SERVED THE COMMUNITY AS A TEACHER FOR ABOUT 38 YEARS. HER BRIEF LIFE LINE IS GIVEN BELOW.


Sri>\. P. K. VASU

 
Sri. P. K. VASU 
 

Sri. P. K. VASU SERVED KSSPU ALAGAPPANAGAR UNIT FOR SEVERAL YEARS AS  ITS PRESIDENT AND ITS SECRETARY.  HE IS A DEDICATED MEMBER OF KSSPU ALAGAPPANAGAR UNIT. NOW HE REPRESENTS KSSPU ALAGAPPANAGAR IN KSSPU KODAKARA BLOCK COUNCIL. (READ MORE)

Sri. K. SUKUMARAN

 
Sri. K. SUKUMARAN
 

Sri. K. SUKUMARAN SERVED KSSPU FOR SEVERAL YEARS AS  ITS TREASURER. HE IS A DEDICATED MEMBER OF KSSPU ALAGAPPANAGAR UNIT. NOW HE IS THE VICE-PRESIDENT OF THE UNIT COMMITTEE. (READ MORE)