ആദരാഞ്ജലികൾ
കെ. എസ്. എസ്. പി.
യു. അംഗമായ, പൂക്കോട് കേളിപ്പറമ്പത്ത് മാരാത്ത് നാനിക്കുട്ടി എന്ന നാരായണി
മാരസ്യാർ (95 വയസ്സ്) 2015 ഏപ്രിൽ 22
ബുധനാഴ്ച ഉച്ചതിരിഞ്ഞ് 12-30ന്
വാർദ്ധക്യ സഹജമായ രോഗങ്ങളാൽ നിര്യാതയായി. ശവസംസ്കാരം കുടുംബ വളപ്പിൽ മതാചാര
പ്രകാരം നടത്തി. ഫാമിലി പെൻഷണർ എന്ന നിലയിൽ പരേത 2002 മുതൽ കെ. എസ്. എസ്. പി. യു.
അംഗമായിരുന്നു.
പോലീസ് വകുപ്പിൽ
നിന്നും വിരമിച്ച മാക്കോത്ത് മാരാത്ത് നാരായണൻ മാരാരുടെ ഭാര്യയാണ് നാനിക്കുട്ടി.
പരേതനായ ചന്ദ്രശേഖരൻ, പാർവ്വതി (അവിവാഹിത), ശങ്കരൻകുട്ടി, ഗിരിജ, തങ്കം, ഏഷ്യാഡ്
ശശി എന്നറിയപ്പെടുന്ന ശശിധരൻ എന്നിവർ മക്കളാണ്. സരോജിനി, വിജയം, തങ്കപ്പൻ,
രാമൻകുട്ടി, സതീദേവി എന്നിവർ മരുമക്കളുമാണ്.
കെ.
എസ്. എസ്. പി. യു. നാനിക്കുട്ടി മാരസ്യാരുടെ നിര്യാണത്തിൽ അനുശോചനം
രേഖപ്പെടുത്തുകകയും പുഷ്പചക്രം സമർപ്പിക്കുകയും ചെയ്തു. സെക്രട്ടറി പി. ശിവദാസ്
മാസ്റ്റർ, ട്രഷറർ കെ. പി. ജോർജ്ജ് മാസ്റ്റർ, മുൻ സെക്രട്ടറി പി.കെ. വാസു എന്നിവർ
പരേതയുടെ ഭവനം സന്ദർശിച്ച് കുടുംബാംഗങ്ങളെ യൂണിയന്റെ അനുശോചനം അറിയിച്ചു.
സമാശ്വാസനിധിയിൽ
നിന്നുള്ള തുക മക്കൾക്കു കൈമാറി. അവിവാഹിതയായ മകൾ പാർവ്വതിക്കു ഫാമിലി പെൻഷൻ
ലഭിക്കുവാൻ ചെയ്യേണ്ട കാര്യങ്ങൾ വിശദമാക്കുകയും ചെയ്തിട്ടുണ്ട്.
പരേതയുടെ
ആത്മാവിന് നിത്യശാന്തി നേർന്നുകൊള്ളുന്നു.
No comments:
Post a Comment