WELCOME

കെ. എസ്.എസ്.പി.യു. ന്റെ വെബ്സൈറ്റിലേക്ക് സ്വാഗതം WELCOME TO THE WEBSITE OF K. S. S. P. U.

NEWS

News... ജില്ലാ കൗൺസിൽ യോഗം ഗുരുവായൂരിൽ.

Monday, 13 April 2015

പ്രൊഫസർ കെ. എസ്. പി. കർത്താ അന്തരിച്ചു

 
 
പ്രൊഫസർ കെ. എസ്. പി. കർത്താ

കോതമംഗലം എം. എ. കോളേജ് മലയാള വിഭാഗം മുൻ മേധാവിയും പ്രശസ്ത സാഹിത്യകാരനുമായ ശ്രീ കെ. എസ്. പി. കർത്താ (83 വയസ്സ്‌)  02 - 04 - 2015 ൽ നിര്യാതനായി. കേരളത്തിലെ അറിയപ്പെടുന്ന സാഹിത്യകാരനായിരുന്നു അദ്ദേഹം. ബാലസാഹിത്യ  രചനയിൽ   അദ്ദേഹത്തിന്റെ    അസാമാന്യ

പാടവം പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്‌. മലയാള ത്തിലെ ഒട്ടുമിക്ക ആനുകാലിക പ്രസിദ്ധീകരണ ങ്ങളിലും കർത്തായുടെ രചനകൾ ഇടം നേടിയിട്ടുണ്ട്. 

ബാലരമയിൽ ശ്രീ കെ. എസ്.പി. കർത്തായുടെ ബാലസാഹിത്യ സൃഷ്ടികൾ ധാരാളമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാള മനോരമ വിദ്യാർത്ഥി കൾക്കായി തയ്യാറാക്കുന്ന ‘പഠിപ്പുര’ എന്ന പംക്തിയുടെ മുഖ്യ ഉപദേശകരിൽ ഒരാളായിരുന്നു ശ്രീ കെ.എസ്.പി. 

ഒരു അദ്ധ്യാപകനെന്ന നിലയിൽ ഏകദേശം മൂന്നര ദശാബ്ദക്കാലത്തെ സേവനചരിത്രമുള്ള ശ്രീ കെ. എസ്. പി. കർത്താ ഒരു മാതൃകാ അദ്ധ്യാപകൻ എന്നതിലുപരി പഠിതാക്കളുടെ സർവ്വതോന്മുഖമായ വ്യക്തിത്വ വികസനത്തിൽ ശ്രദ്ധിച്ചിരുന്ന വ്യക്തിയായിരുന്നു. അദ്ധ്യാപക ജീവിതത്തിൽ നിന്നും വിരമിച്ച കർത്താ മാഷ് ശിഷ്ട ജീവിതം സാഹിത്യ രചനയാലും സാമൂഹ്യ പ്രവർത്തനങ്ങളാലും സമ്പന്നമാക്കുകയായിരുന്നു. കുറച്ചുകാലമായി അസുഖം ബാധിച്ച്, വരന്തരപ്പിള്ളിയിലുള്ള സ്വവസതി യിൽ ചികിത്സയിലായിരുന്നു ശ്രീ കർത്താ. 

സേവനത്തിന്റെ വൈവിദ്ധ്യമേറിയ പ്രവർത്തന മണ്ഡലങ്ങളിൽ പ്രൊഫസർ കെ. എസ്. പി. കർത്താ നല്കിയ സംഭാവനകൾ  നന്ദിയോടെ നമുക്ക് ഓർമ്മിക്കാം. പെൻഷൻ കുടുംബം വരന്തരപ്പിള്ളി യുണിറ്റിലെ അംഗമായിരുന്നു അദ്ദേഹം. 

റിട്ടയേഡ് അദ്ധ്യാപിക ശ്രീമതി എം. പി. ശാരദാമയാണ്‌ കർത്തായുടെ പത്നി. സുഭാഷ്, രമേശ് എന്നിവർ മക്കളും ഹേമ, സീമ എന്നിവർ മരുമക്കളുമാണ്‌. 

പ്രൊഫസർ കർത്തായുടെ ആത്മാവിന്‌ നിത്യശാന്തി നേരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തിൽ കെ.എസ്.എസ്.പി. അളഗപ്പനഗർ യൂണിറ്റും പങ്കുചേരുന്നു.

ആദരാഞ്ജലികൾ!

No comments:

Post a Comment