നിങ്ങൾ
വിഷുപ്പക്ഷിയെ കണ്ടിട്ടുണ്ടോ?
കുയിൽ വർഗ്ഗത്തിൽ ഉൾപ്പെടുന്ന ഒരു പക്ഷിയാണ് ഇന്ത്യയിൽ വിഷുപ്പക്ഷി എന്ന പേരിൽ അറിയപ്പെടുന്നത്. ഇതിന്റെ പ്രത്യേക ഈണത്തിലുള്ള കൂകൽ വളരെ കർണ്ണാനന്ദകരമാണ്. എത്ര കഠിന ഹൃദയനാണെങ്കിലും എത്ര ദുരഭിമാനിയാണെങ്കിലും മനസ്സിലെങ്കിലും വിഷുപ്പക്ഷിയോടൊപ്പം ഒന്നു കൂകാത്തവർ കാണില്ല.
ഇലച്ചില്ലകൾക്കിടയിൽ മറിഞ്ഞിരുന്നു കൂകുന്ന
ഇവയെ കാണുക അത്ര എളുപ്പമല്ല. കുക്കുലസ് മൈക്രോപ്റ്റെറസ് (Cuculus Micropterus) എന്നാണ് ഇവയുടെ
ശാസ്ത്രീയ നാമം. മേടമാസം ഇവയുടെ ഇണചേരൽ കാലമാണ്. ഇണയെ ആകർഷിക്കാൻ ഇവ
പുറപ്പെടുവിക്കുന്ന ശബ്ദമാണ് കർണ്ണ പീയുഷമായ കൂകൽ ആയി മാറുന്നത്.
ഇന്ത്യൻ ഉപഭൂഖണ്ടത്തിന്റെ കിഴക്കെ
പകുതിയിൽ ഹിമാലയം മുതൽ കന്യാകുമാരി വരെയും
ആന്തമാൻ നിക്കോബാർ ദ്വീപു സമൂഹത്തിലും ശ്രീലങ്കയിലും വിഷുപ്പക്ഷി വസിക്കുന്നു.
തലയുടെ മുകൾഭാഗം, തൊണ്ട, മാറിടം എന്നി ഭാഗങ്ങൾ നേർത്ത ചാരനിറത്തിൽ കാണപ്പെടുന്ന
വിഷുപ്പക്ഷി ഇന്ത്യയുടെ ഇതരഭാഗങ്ങളിലും വിരളമായി വസിക്കുന്നുണ്ട്. കാർഷിക,
സംസ്കാരിക പൈതൃകത്തിലെ പല ആചാരങ്ങളിലും വിഷുപ്പക്ഷിക്ക് പ്രമുഖ സ്ഥാനമുണ്ട് എന്ന
കാര്യം ഓർക്കുക.
No comments:
Post a Comment